'കൈനീട്ട വിവാദത്തിന് പിന്നില്‍ ചൊറിയന്‍ മാക്രി പാറ്റങ്ങള്‍'; ഞാന്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണെന്ന് സുരേഷ് ഗോപി

'കൈനീട്ട വിവാദത്തിന് പിന്നില്‍ ചൊറിയന്‍ മാക്രി പാറ്റങ്ങള്‍'; ഞാന്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണെന്ന് സുരേഷ് ഗോപി

ക്ഷേത്രങ്ങളില്‍ സംഘടിപ്പിച്ച വിഷുക്കൈ നീട്ട പരിപാടി വിവാദമായതിന് പിന്നാലെ പ്രതികരണവുമായി നടനും എം.പിയുമായ സുരേഷ് ഗോപി. എം.പി കാറിലിരുന്ന് വിഷുകൈനീട്ടം നല്‍കുന്നതും ആളുകള്‍ പണം വാങ്ങിയതിന് ശേഷം കാല്‍തൊട്ട് വണങ്ങുന്നതുമായ വീഡിയോയും വിവാദമായിരുന്നു.

വിവാദത്തിന് പിന്നില്‍ ചൊറിയന്‍ മാക്രികളാണെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഹീനമായ ചിന്തയുള്ളവരാണ് കൈനീട്ട പരിപാടിക്കെതിരെ വന്നിരിക്കുന്നതെന്നും കുഞ്ഞുങ്ങളെ അനുഗ്രഹിച്ച് കൊണ്ട് ഒരു രൂപ നല്‍കുന്നതില്‍ എന്താണ് കുഴപ്പമെന്നും സുരേഷ് ഗോപി ചോദിച്ചു.

സുരേഷ് ഗോപി പറഞ്ഞത്

ചില വക്ര ബുദ്ധികളുടെ നീക്കം ഇതിനു നേരെയും വന്നിട്ടുണ്ട്. അത് നമ്മുടെ ഏറ്റവും വലിയ വിജയമായാണ് ഞാന്‍ കണക്കാക്കുന്നത്. അവര്‍ക്ക് അസഹിഷ്ണുതയുണ്ടായി. ഞാനത് ഉദ്ദേശിച്ചിരുന്നില്ല. കുരുന്നുകളുടെ കൈയിലേക്ക് ഒരു രൂപയാണ് വെച്ചുകൊടുക്കുന്നത്. വിഷു ഹിന്ദുവിന്റേതല്ല. ദക്ഷിണേന്ത്യക്കാരുടെ മുഴുവന്‍ ആചാരമാണ്.

ഒരു രാജ്യത്തിന്റെ സമ്പന്നതയിലേക്കാണ് ഓരോ കുരുന്നും സംഭാവന ചെയ്യുന്നതെന്ന്. ഒരു രൂപയുടെ നോട്ടില്‍ ഗാന്ധിയുടെ ചിത്രമാണുള്ളത്. അതില്‍ നരേന്ദ്രമോദിയുടെയോ സുരേഷ് ഗോപിയുടെയോ ചിത്രമല്ല ഉള്ളത്. നന്മ മനസിലാക്കാന്‍ പറ്റാത്ത മാക്രി പറ്റങ്ങളോട് എന്താണ് പറയാനുള്ളത്. ഞാനുറപ്പിച്ചു, ചൊറിയന്‍ മാക്രി പറ്റങ്ങളാണവര്‍. ധൈര്യമുണ്ടെങ്കില്‍ പ്രതികരിക്കട്ടെ, ഞാന്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ്,' സുരേഷ് ഗോപി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in