വിമര്‍ശിക്കുന്നവര്‍ ദ്രോഹികള്‍, വിഷുക്കൈനീട്ട വിവാദത്തില്‍ സുരേഷ് ഗോപി

വിമര്‍ശിക്കുന്നവര്‍ ദ്രോഹികള്‍, വിഷുക്കൈനീട്ട വിവാദത്തില്‍ സുരേഷ് ഗോപി

വിഷുക്കൈനീട്ട വിവാദത്തില്‍ വിമര്‍ശിക്കുന്നവര്‍ ദ്രോഹികളാണെന്ന് എം.പി സുരേഷ് ഗോപി. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം. വിമര്‍ശകരെ ആര് നോക്കുന്നു, അവരോടൊക്കെ പോകാന്‍ പറയെന്നും സുരേഷ് ഗോപി.

കൈനീട്ടം കൊടുക്കുമ്പോള്‍ ആരോടും തന്റെ കാലില്‍ തൊട്ട് വന്ദിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. നിര്‍ബന്ധപൂര്‍വ്വം ചെയ്യാന്‍ പറഞ്ഞിട്ടുമില്ല. അങ്ങനെ ഉണ്ടെങ്കില്‍ വിമര്‍ശകര്‍ അത് തെളിയിക്കണമെന്ന് സുരേഷ് ഗോപി വെല്ലുവിളിച്ചു.

കാല്‍ തൊട്ട് വന്ദിക്കുന്നത് വിവാദമായതിന് പിന്നില്‍ ചൊറിയന്‍ മാക്രികള്‍ ആണെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

ഹീനമായ ചിന്തയുള്ളവരാണ് കൈനീട്ട പരിപാടിക്കെതിരെ വന്നിരിക്കുന്നതെന്നും കുഞ്ഞുങ്ങളെ അനുഗ്രഹിച്ച് കൊണ്ട് ഒരു രൂപ നല്‍കുന്നതില്‍ എന്താണ് കുഴപ്പമെന്നും സുരേഷ് ഗോപി ചോദിച്ചിരുന്നു.

കാല് പിടിക്കല്‍ വിവാദത്തിന് പിറകെ, ഭക്തര്‍ക്ക് കൊടുക്കാനായി സുരേഷ് ഗോപി വടക്കുംനാഥ ക്ഷേത്രത്തില്‍ ക്ഷേത്ര മേല്‍ ശാന്തിക്ക് പണം നല്‍കിയതും വിവാദമായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in