'ബി നിലവറ തുറക്കുന്നത് ഭരണസമിതിക്ക് തീരുമാനിക്കാം'; രാജകുടുംബത്തിന്റെ അവകാശം ശരിവെച്ച് സുപ്രീംകോടതി

'ബി നിലവറ തുറക്കുന്നത് ഭരണസമിതിക്ക് തീരുമാനിക്കാം'; രാജകുടുംബത്തിന്റെ അവകാശം ശരിവെച്ച് സുപ്രീംകോടതി

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആചാരപരപരമായ കാര്യങ്ങളില്‍ രാജകുടുംബത്തിന്റെ അവകാശം ശരിവെച്ച് സുപ്രീംകോടതി. നിലവില്‍ ക്ഷേത്രത്തിന്റെ ഭരണം താല്‍കാലിക ഭരണസമിതിക്കായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ യുയു ലളിതയും, ഇന്ദു മല്‍ഹോത്രയും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

പുതിയ ഭരണസമിതിയെ ക്ഷേത്രഭരണം ഏല്‍പ്പിക്കണം. ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം സമര്‍പ്പിച്ച അപ്പീല്‍ അംഗീകരിച്ച സുപ്രീംകോടതി ക്ഷേത്രത്തിന്റെ നടത്തിപ്പില്‍ രാജകുടുംബത്തിന്റെ അവകാശം ഇല്ലാതാകുന്നില്ലെന്നും വ്യക്തമാക്കി. കവനന്റ് ഒപ്പുവെച്ച രാജാവിന്റെ മരണത്തോടെ അവകാശം ഇല്ലാതാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ക്ഷേത്രം ഒരു പൊതുക്ഷേത്രമായി തുടരുമെന്നും എന്നാല്‍ അതിന്റ നടത്തിപ്പില്‍ രാജകുടുംബത്തിനും അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. പുതിയ ഭരണസമിതിയെ ക്ഷേത്രഭരണം ഏല്‍പ്പിക്കണം. രാജകുടുംബപ്രതിനിധിയും സര്‍ക്കാര്‍ പ്രിതിനിധിയും അടങ്ങിയതാകണം പുതിയ സമിതി. ബി നിലവറ തുറക്കുന്ന കാര്യത്തില്‍ സമിതിക്ക് തീരുമാനമെടുക്കാം. ജില്ലാ ജഡ്ജി അധ്യക്ഷനായ ഒരു താല്‍കാലിക സമിതി തല്‍കാലത്തേക്ക് ഭരണം തുടരാം.

സമിതിയില്‍ ഹിന്ദുക്കള്‍ മാത്രമാകണമെന്നും, അഹിന്ദുക്കള്‍ ഉണ്ടാകാന്‍ പാടില്ലെന്നും കോടതി പറഞ്ഞു. ക്ഷേത്രനടത്തിപ്പില്‍ രാജകുടുംബത്തിനുള്ള അവകാശം ആചാരത്തിന്റെ ഭാഗമാണെന്നും ആ ആചാരം തുടരുമെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.

അവസാനത്തെ മഹാരാജാവിന്റെ കാലശേഷം ക്ഷേത്രം സര്‍ക്കാരില്‍ നിക്ഷിപ്തമാണന്നും, രാജകുടുംബത്തിലെ അനനന്തപാവകാശിക്ക് കൈമാറാന്‍ വ്യവസ്ഥയില്ലെന്നും അതിനാല്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമുള്ള ഹൈക്കോടതി വിധിക്കെതിരെ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയായിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in