മൂകസാക്ഷിയായി ഇരിക്കാനാവില്ല; വാക്‌സിന്‍ നയത്തില്‍ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ താക്കീത്, വിവരങ്ങള്‍ കൈമാറാനും നിര്‍ദേശം

മൂകസാക്ഷിയായി ഇരിക്കാനാവില്ല; വാക്‌സിന്‍ നയത്തില്‍ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ താക്കീത്, വിവരങ്ങള്‍ കൈമാറാനും നിര്‍ദേശം

ന്യൂദല്‍ഹി: കൊവിഡ് വാക്‌സിന്‍ നയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. വാക്‌സിന്‍ സംഭരണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കോടതിയെ അറിയിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.

കൊവിഡ് മൂന്നാം തരംഗം കരുതിയിരിക്കണണമെന്നും പൗരന്മാരുടെ അവകാശം കവര്‍ന്നെടുക്കുമ്പോള്‍ കോടതിക്ക് മൂകസാക്ഷിയായിരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

18നും 44നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കേന്ദ്രം വാക്‌സിനേഷന് വില ഈടാക്കുന്നത് ഏകപക്ഷീയമായ നടപടിയാണ്.

പൊതുഫണ്ട് കൂടി ഉപയോഗിച്ചാണ് വാക്‌സിന്‍ നിര്‍മ്മിച്ചത്. കേന്ദ്ര ബജറ്റില്‍ നീക്കിവെച്ച 35,000 കോടി രൂപ ഇതുവരെ എങ്ങനെ ചെലവഴിച്ചുവെന്ന് അറിയിക്കാനും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

വാക്‌സിനേഷന് കേന്ദ്ര ബജറ്റില്‍ നീക്കി വെച്ച 35000 കോടി രൂപ 44 വയസിന് താഴെ ഉള്ളവര്‍ക്ക് സൗജന്യമായി വാക്‌സിന്‍ കൊടുക്കാന്‍ ഉപയോഗിച്ച് കൂടേ എന്നും സുപ്രീം കോടതി ആരാഞ്ഞു.

ഡിസംബര്‍ 31 വരെയുള്ള വാക്‌സിന്‍ ലഭ്യത ഉറപ്പാക്കുന്നതിനുള്ള മാര്‍ഗരേഖയും കോടതിക്ക് കേന്ദ്രം കൈമാറണം. കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിനേഷന്‍ നയം അപര്യാപ്തമാണെന്നും സുപ്രീം കോടതി പറഞ്ഞു.

The Cue
www.thecue.in