ലൈംഗിക അതിക്രമ കേസുകളില്‍ ഇരയായവരെ മാനസികമായി തളര്‍ത്തരുത്, വിചാരണ കോടതികളോട് സുപ്രീം കോടതി

ലൈംഗിക അതിക്രമ കേസുകളില്‍ ഇരയായവരെ മാനസികമായി തളര്‍ത്തരുത്, വിചാരണ കോടതികളോട് സുപ്രീം കോടതി

ലൈംഗിക അതിക്രമത്തിനിരയായവരെ വിചാരണ വേളയില്‍ മാനസികമായി തളര്‍ത്തുന്ന തരത്തില്‍ വിസ്താരം പാടില്ലെന്ന് സുപ്രീം കോടതി. ഇരകളുടെ വിസ്താരം അനന്തമായി നീട്ടിക്കൊണ്ട് പോകരുതെന്നും കോടതി നിര്‍ദേശിച്ചു.

ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഢ്, ജെപി പര്‍ദ്ദി വാലാ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യേണ്ടതു സംബന്ധിച്ച മാര്‍ഗരേഖയും സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.

ലൈംഗിക അതിക്രമത്തിന് ഇരയായവരെ മാന്യമായ രീതിയില്‍ വിസ്തരിക്കണം. ഇന്‍ ക്യമറയില്‍ ആയിരിക്കണം വിസ്താരം. പ്രതിഭാഗം ഇരയെ വിസ്തരിക്കേണ്ടത് അവരോട് ബഹുമാനം പുലര്‍ത്തിക്കൊണ്ടാവണം എന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

അതിജീവിത കോടതിയെലത്തി മൊഴി നല്‍കുമ്പോള്‍ പ്രതിയെ കാണാതിരിക്കാന്‍ വേണ്ട നടപടികള്‍ വിചാരണ കോടതി സ്വീകരിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in