സിദ്ദിഖ് കാപ്പന് ജാമ്യം

സിദ്ദിഖ് കാപ്പന് ജാമ്യം

സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ജാമ്യമനുവദിച്ചു. യു.പി. സർക്കാർ ചുമത്തിയ യു.എ.പി.എ കേസിലാണ് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് ജാമ്യം അനുവദിച്ചത്.

* ജാമ്യം യു.പി സർക്കാർ ചുമത്തിയ യു.എ.പി.എ കേസിൽ

* ജാമ്യം ലഭിക്കുന്നത് 704 ദിവസങ്ങൾ ജയിലിൽ കഴിഞ്ഞതിനു ശേഷം

* ആറാഴ്ച്ച ഡൽഹി വിട്ടുപോകരുത്

* ശേഷം കേരളത്തിലേക്ക് പോകാം.

* ജയിലിൽ അടച്ചത് 2020 ഒക്ടോബർ 5 ന്

2020 ഒക്ടോബർ 5 ആം തീയ്യതിയാണ് സിദ്ദിഖ് കാപ്പൻ അറസ്റ്റു ചെയ്യപ്പെടുന്നത്. ഹത്രാസിൽ ദളിത് പെൺകുട്ടി പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാൻവേണ്ടി ഡൽഹിയിൽ നിന്നും യു.പി യിലേക്ക് പോകുന്ന വഴിക്കാണ് പോലീസ് അറസ്റ്റു ചെയ്തത്.

സിദ്ദിഖ് കാപ്പന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്നും, നേരത്തെ തീരുമാനിച്ച പദ്ധതി പ്രകാരം ഭീകരപ്രവർത്തനം നടത്താൻ വേണ്ടിയാണ് യു.പി യിലേക്ക് വന്നതെന്നും, സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കുന്നത് രാജ്യ സുരക്ഷയെ ബാധിക്കുമെന്നും യു.പി സർക്കാർ കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.

സിദ്ദിഖ് കാപ്പനെതിരെ സാക്ഷി പറഞ്ഞ മാധ്യമ പ്രവർത്തകന്റെ ജീവന് ഭീഷണിയുണ്ടെന്നും, ഇയാളെ പുറത്തുവിടുന്നത് ഈ മാധ്യമപ്രവർത്തകന്റെ ജീവൻ അപകടത്തിലാക്കും, തന്റെ അക്കൗണ്ടിലേക്കു വന്ന 45000 രൂപയുടെ ഉറവിടം വ്യക്തമാക്കാൻ സിദ്ദിഖ് കാപ്പന് സാധിച്ചിട്ടില്ല എന്നിങ്ങനെ യു.പി പോലീസിന്റെ വാദങ്ങൾ മാറ്റിവച്ചുകൊണ്ടാണ് സുപ്രീം കോടതി സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചത്. രണ്ടു വർഷത്തോളം നീണ്ട ജയിൽ വാസത്തിനു ശേഷമാണ് സിദ്ദിഖ് കാപ്പന് ജാമ്യം ലഭിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in