സര്‍ക്കാരിന് ഇത്രയും ആസ്തിയോ? മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനെതിരെ സുപ്രീം കോടതി

സര്‍ക്കാരിന് ഇത്രയും ആസ്തിയോ?  മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനെതിരെ സുപ്രീം
കോടതി

സംസ്ഥാന സര്‍ക്കാരിന്റെ പെന്‍ഷന്‍ പദ്ധതി സ്‌കീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്നതിനെതിരെയായിരുന്നു കോടതിയുടെ വിമര്‍ശനം. കെ.എസ്.ആര്‍.ടിസിയുടെ കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് അബ്ദുള്‍ നസീറിന്റെ പരാമര്‍ശം.

ലോകത്ത് ഒരിടത്തും രണ്ട് വര്‍ഷത്തെ സേവനം കഴിഞ്ഞവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന പദ്ധതി നിലവില്‍ ഇല്ലെന്നാണ് കോടതി പറഞ്ഞത്. രണ്ട് വര്‍ഷം സേവനം കഴിഞ്ഞവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കാന്‍ അത്രയധികം പണമുള്ള ഒരു സര്‍ക്കാരാണോ കേരളത്തില്‍ ഉള്ളതെന്നും കോടതി ആരാഞ്ഞു. 352 പേരാണ് സംസ്ഥാന സര്‍ക്കാരിന്റെ പേഴ്‌സണല്‍ സ്റ്റാഫിലുള്ളത്.

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫായി ജോലി നോക്കിയ 1223 പേര്‍ക്കാണ് ഇപ്പോള്‍ പെന്‍ഷന്‍ ലഭിക്കുന്നത്.

1984 ഏപ്രില്‍ ഒന്ന് മുതല്‍ക്ക് തന്നെ സ്റ്റേറ്റ് ക്യാബിനറ്റ് പാസാക്കിയ സ്‌പെഷ്യല്‍ റുള്‍ പ്രകാരം മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ടായിരുന്നു. 3550 രൂപയാണ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് ലഭിക്കുന്ന ചുരുങ്ങിയ പെന്‍ഷന്‍ തുക. ലഭിക്കാവുന്ന കൂടിയ തുക 83,400 രൂപയാണ്. ഇതിന് ഒരു വ്യക്തി വ്യത്യസ്ത മന്ത്രിമാരുടെ കീഴില്‍ 30 വര്‍ഷത്തോളം ജോലി ചെയ്യണം.

Related Stories

No stories found.
logo
The Cue
www.thecue.in