മുല്ലപ്പെരിയാര്‍ ജലനിരപ്പില്‍ മാറ്റം വേണ്ടെന്ന് മേല്‍നോട്ട സമിതി; എതിര്‍ത്ത് കേരളം

മുല്ലപ്പെരിയാര്‍ ജലനിരപ്പില്‍ മാറ്റം വേണ്ടെന്ന് മേല്‍നോട്ട സമിതി; എതിര്‍ത്ത് കേരളം

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മുന്‍പ് നിശ്ചയിച്ച ജലനിരപ്പില്‍ മാറ്റം വരുത്തേണ്ടെന്ന് മേല്‍നോട്ട സമിതി ശിപാര്‍ശ ചെയ്തതായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി സുപ്രീംകോടതിയില്‍. തീരുമാനത്തില്‍ കേരളം വിയോജിപ്പ് അറിയിച്ചുവെന്നും അവര്‍ പറഞ്ഞു. ജലനിരപ്പ് 139 അടിയായി ക്രമീകരിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ പ്രധാന വിഷയമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജലനിരപ്പില്‍ മാറ്റം വരുത്തേണ്ടെന്ന സമിതിയുടെ നിര്‍ദേശത്തിന് കേരളം മറുപടി നല്‍കാന്‍ സമയം ആവശ്യപ്പെട്ടു. മേല്‍നോട്ട സമിതിയുടെ തീരുമാനത്തില്‍ കേരളം വ്യാഴാഴ്ച സത്യവാങ്മൂലം സമര്‍പ്പിക്കും.

ജലനിരപ്പ് ഉയര്‍ന്നാല്‍ പ്രതിസന്ധിയുണ്ടാകുമെന്നും, ജലനിരപ്പ് 139 അടിയായി നിലനിര്‍ത്തണമെന്നുമായിരുന്നു സംസ്ഥാനത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്ത കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. വിഷയം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എ.എന്‍.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് പൊതുതാത്പര്യ ഹര്‍ജികള്‍ പരിഗണിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in