പുരാവസ്തു തട്ടിപ്പ് കേസിൽ കെ സുധാകരൻ അറസ്റ്റിൽ

പുരാവസ്തു തട്ടിപ്പ് കേസിൽ കെ സുധാകരൻ അറസ്റ്റിൽ

മോൻസൺ മാവുങ്കൽ പ്രധാന പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ അറസ്റ്റിൽ. മോൻസൺ മാവുങ്കലുമായുള്ള ബന്ധത്തിന്റെ പുറത്തതാണ് കെ.സുധാകരൻ കേസിന്റെ ഭാഗമാകുന്നത്. ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലുകൾക്കൊടുവിൽ ക്രൈം ബ്രാഞ്ച് സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഹൈക്കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചിട്ടുള്ളതുകൊണ്ട് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കും. അറസ്റ്റ് ചെയ്യേണ്ട സാഹചര്യം വന്നാൽ ജാമ്യത്തിൽ വിട്ടയക്കണം എന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു.

കോഴിക്കോട് സ്വദേശി എം.ടി ഷമീറാണ് പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് സുധാകരന്റെ പങ്കുകൂടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയത്. മോൻസണിന്റെ കയ്യിൽ നിന്നും പത്ത് ലക്ഷം രൂപ സുധാകരൻ കൈപ്പറ്റിയെന്ന ദൃക്‌സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

കേസിൽ മോൻസൺ ഒന്നാം പ്രതിയും സുധാകരൻ രണ്ടാം പ്രതിയുമാണ്. 50,000 രൂപയും രണ്ടുപേരുടെ ആൾ ജാമ്യവുമെന്ന കോടതിയുടെ വ്യവസ്ഥ പ്രകാരമായിരിക്കും സുധാകരനെ ജാമ്യത്തിൽ വിടുക.

Related Stories

No stories found.
logo
The Cue
www.thecue.in