ഒമിക്രോണ്‍: സംസ്ഥാനത്ത് സ്‌കൂളുകള്‍ അടക്കാന്‍ തീരുമാനം

ഒമിക്രോണ്‍: സംസ്ഥാനത്ത് സ്‌കൂളുകള്‍ അടക്കാന്‍ തീരുമാനം

സംസ്ഥാനത്ത് പ്രതിദിന കൊവിഡ്-ഒമിക്രോണ്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ അടക്കാന്‍ തീരുമാനം. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളാണ് അടക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ക്ലാസുകള്‍ തുടരും. ജനുവരി 21 മുതലാണ് സ്‌കൂളുകള്‍ അടക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം പത്താം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകള്‍ക്ക് മാറ്റം ഉണ്ടാകില്ല. ഇന്ന് നടന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

The Cue
www.thecue.in