ഒമിക്രോണ്‍ ജാഗ്രത; ഡിസംബര്‍ 30 മുതല്‍ സംസ്ഥാനത്ത് സെക്കന്റ് ഷോ ഇല്ല

ഒമിക്രോണ്‍ ജാഗ്രത; ഡിസംബര്‍ 30 മുതല്‍ സംസ്ഥാനത്ത് സെക്കന്റ് ഷോ ഇല്ല

സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിതര്‍ കൂടുന്ന സാഹചര്യത്തില്‍ പുതുവത്സര ദിനത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍. സിനിമാ തിയേറ്ററുകളില്‍ രാത്രി പത്തു മണിക്ക് ശേഷം താത്കാലികമായി സിനിമ പ്രദര്‍ശനം അനുവദിക്കില്ല. ഒമിക്രോണ്‍ വ്യാപനത്തിന് സാധ്യതയുള്ളതിനാലാണ് ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ രാത്രി കാല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ഇന്നലെയാണ് സര്‍ക്കാര്‍ രാത്രി കാല കര്‍ഫ്യു പ്രഖ്യാപിച്ചത്. രാത്രി 10 മണി മുതല്‍ രാവിലെ 5 മണി വരെയാണ് നിയന്ത്രണങ്ങള്‍. വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ സംസ്ഥാനത്തെ കടകള്‍ രാത്രി പത്ത് മണിക്ക് അടയ്ക്കണം. അനാവശ്യമായ രാത്രി യാത്രയ്ക്കും നിയന്ത്രണമുണ്ട്. ആളുകള്‍ കൂട്ടംകൂടി നില്‍ക്കാനും പാടുള്ളതല്ല. പുതുവര്‍ഷ ആഘോഷത്തെ മുന്‍നിര്‍ത്തിയാണ് നാല് ദിവസത്തെ നിയന്ത്രണമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in