എല്ലാ ക്ഷേമപെന്‍ഷനുകളും കൂട്ടി
എല്ലാ ക്ഷേമ പെന്‍ഷനുകളും 100 രൂപ കൂട്ടി, 1300 രൂപയാക്കി
13 ലക്ഷം വയോജനകള്‍ക്ക് കൂടി ക്ഷേമപെന്‍ഷന്‍
പ്രവാസിക്ഷേമ പദ്ധതിക്കുള്ള അടങ്കല്‍ 90 കോടി രൂപ
മുഖ്യമന്ത്രിയുടെ റോഡ് വികസനത്തിന് 1000 കോടി രൂപ
തീരദേശ വികസനത്തിന് 380 കോടി, തീരദേശ പാക്കേജിന് ആയിരം കോടി
രണ്ടര ലക്ഷം കുടിവെള്ള കണക്ഷനുകള്‍ കൂടി നല്‍കും
2020-21 വര്‍ഷത്തില്‍ ഒരു ലക്ഷം ലക്ഷംവീട്, ഫ്‌ളാറ്റുകള്‍ നിര്‍മിക്കും
ഗ്രാമീണ റോഡ് വികസനത്തിന് 1000 കോടി
കൊച്ചിയില്‍ പരിസ്ഥിതി സൗഹൃദ നഗരഗതാഗത പദ്ധതി
കൊഴിക്കോട്, പൊന്നാനി, തങ്കശ്ശേരി തുറമുഖങ്ങളുടെ രൂപരേഖ തയ്യാറാകുന്നു
മെട്രോ റെയില്‍ വിപുലീകരണം ഈ വര്‍ഷം നടപ്പാക്കും
പേട്ട-തൃപ്പൂണിത്തുറ, സ്റ്റേഡിയം-ഇന്‍ഫോപാര്‍ക്ക് മെട്രോ പാതകള്‍ ഈ വര്‍ഷം
കുറഞ്ഞ നിരക്കില്‍ കാന്‍സര്‍ മരുന്നുകള്‍ ഉറപ്പാക്കും
കെഎസ്ഡിപി മരുന്ന് ഉത്പാദനത്തിലേക്ക്
മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് 50 കോടി
പതിനായിരം നഴ്‌സുമാര്‍ക്ക് വിദേശ ജോലിക്ക് ക്രാഷ് കോഴ്‌സ്
ആലപ്പുഴയില്‍ ഓങ്കോളജി പാര്‍ക്ക് സ്ഥാപിക്കും
25 രൂപയ്ക്ക് ഊണ്
1000 ഭക്ഷണശാലകള്‍ തുറക്കും
20 കോടി ഇതിനായി നീക്കിവെയ്ക്കും
വനിതകള്‍ക്കുള്ള പദ്ധതി വിഹിതം ഇരട്ടിയാക്കി, 1509 കോടി
എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ് സ്ഥാപിക്കും
കുടുംബശ്രീക്ക് പുതിയ പദ്ധതികള്‍
500 ടോയ്‌ലറ്റ് കോംപ്ലക്‌സ് നിര്‍മിക്കും
പ്രവാസികളുടെ പ്രായമായ മാതാപിതാക്കളുടെ സംരക്ഷണത്തിന് പദ്ധതി
പ്രവാസി ചിട്ടിക്കൊപ്പം ഇന്‍ഷൂറന്‍സും പെന്‍ഷനും
ആലപ്പുഴയില്‍ ഒരു ഡസന്‍ മ്യൂസിയങ്ങള്‍
15 പൗരാണിക കെട്ടിടങ്ങളുടെ പുനരുദ്ധാരണം പൂര്‍ത്തിയാക്കും
ട്രാവന്‍കൂര്‍ ഹെറിട്ടേജ് പദ്ധതിക്ക് 10 കോടി
വാസ്തുശില്‍പ്പങ്ങള്‍ക്ക് പേരുകേട്ട അമ്പലങ്ങള്‍ പുനരുദ്ധീകരിക്കും
മുസിരീസ് പൈതൃക പദ്ധതി 2020-21ല്‍ കമ്മീഷന്‍ ചെയ്യും
യന്ത്രസഹായത്തോടെ ചളിനീക്കി കായലിന്റെ ശേഷി വര്‍ധിപ്പിക്കും
മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കായലുകളുടെ അടിത്തട്ട് ശുചിയാക്കും
ആലപ്പുഴയിലെ നെടുമുടി പഞ്ചായത്തിലെ കായല്‍ സംരക്ഷണ പദ്ധതിക്ക് 30 ലക്ഷം വകയിരുത്തും
ജനകീയപങ്കാളിത്തത്തോടെ വേമ്പനനാട് കായലിന്റെ ഭാഗമായ എല്ലാ തോടുകളും വൃത്തിയാക്കും
ആലപ്പുഴ നഗരത്തിലെ കായല്‍, കനാല്‍ ശുചീകരണ പദ്ധതി ഈ വര്‍ഷം പൂര്‍ത്തിയാക്കും
കുട്ടനാട് ജലസേചന പദ്ധതിക്ക് 75 ലക്ഷം വകയിരുത്തി
മാലിന്യ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 5 കോടി
ക്ലീന്‍ കേരള കമ്പനിക്ക് 20 കോടി
സാന്ത്വന പരിചരണത്തിന് 10 കോടി
ജില്ലാ ആശുപത്രികളില്‍ ട്രോമാ കെയര്‍
മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് 50 കോടി
ഹരിത കേരള മിഷന് 7 കോടി
ഒരു വാര്‍ഡില്‍ 75 തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യും
പച്ചക്കറി, പുഷ്പകൃഷിക്ക് ആയിരം കോടി
വെളിച്ചെണ്ണയുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ക്ക് 25 ശതമാനം സബ്‌സിഡി
നെല്‍കൃഷിക്ക് 118 കോടി
ഊബര്‍ മാതൃകയില്‍ പഴം-പച്ചക്കറി വിതരണ പദ്ധതി
3 പുതിയ ഫാക്ടറികള്‍
ഉത്പാദനം 40,000 ടണ്ണായി വര്‍ധിപ്പിക്കും
വാളയാറില്‍ അന്താരാഷ്ട്രകമ്പനിയുടെ കീഴില്‍ ചകിരി ചോര്‍ കേന്ദ്രം
25 സ്റ്റാര്‍ട്ട്അപ്പുകള്‍
സര്‍ക്കാര്‍ കോളേജുകളിലെ ലാബുകള്‍ നവീകരിക്കും
കോട്ടയം സിഎംഎസ് കോളേജിലെ ചരിത്ര മ്യൂസിയത്തിന് 2 കോടി
കോളേജുകളില്‍ 1000 അധ്യാപക തസ്തികകള്‍ കൂടി സൃഷ്ടിക്കും
പുതിയ കോഴ്‌സുകള്‍ തുടങ്ങും, ഇതിനായി പ്രത്യേക സമിതി രൂപീകരിക്കും
കോഴ്‌സ് നടത്തിപ്പിനായി താത്കാലിക അധ്യപകരെ നിയമിക്കാം
1500 കോടിയുടെ ചെലവ് കുറയ്ക്കും
ക്ഷേമപെന്‍ഷനുകളില്‍ നിന്ന് അനര്‍ഹരെ ഒഴിവാക്കും
4.98 ലക്ഷം അനര്‍ഹരെ ഒഴിവാക്കി ക്ഷേമപെന്‍ഷനുകളില്‍ 700 കോടി ലാഭിക്കും
വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുടെ യോഗ്യത ഉറപ്പാക്കും
പുതിയ കാറുകള്‍ വാങ്ങില്ല, വാടകയ്‌ക്കെടുക്കും
പുതിയ തസ്തിക സൃഷ്ടിക്കലിനും നിയന്ത്രണം
സര്‍ക്കാര്‍ അനുമതി ഇല്ലാതെ തസ്തിക അനുവദിക്കില്ല
നികുതിവെട്ടിപ്പ് തടയാന്‍ നടപടി
75% ഉദ്യോഗസ്ഥരെയും നികുതി പിരിവിന് ഉപയോഗിക്കും
അതിര്‍ത്തികളിലെ നികുതി വെട്ടിപ്പ് തടയും
2 ലക്ഷത്തിന് മുകളിലുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് 2% നികുതി കൂട്ടി
15 ലക്ഷത്തിന് മുകളില്‍ വിലയുള്ള കാറുകള്‍ക്ക് 2% നികുതി കൂട്ടി
ഫാന്‍സി നമ്പറുകളുടെ എണ്ണം കൂട്ടും
ഭൂമിയുടെ ന്യായ വില 10% കൂട്ടി
വന്‍കിട പദ്ധതികള്‍ക്ക് അടുത്തുള്ള ഭൂമിക്ക് 30% വില കൂടും
പോക്കുവരവ് ഫീസ് കൂട്ടും
3500-5000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് 5000 രൂപ നികുതി
5000-7500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് 7500 രൂപ നികുതി
7,500-10,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് 10,000 രൂപ നികുതി
10,000 ചതുരശ്ര അടിക്കുമേല്‍ 12500 രൂപ നികുതി
5 വര്‍ഷത്തേക്കോ കൂടുതലോ ഒരുമിച്ചടച്ചാല്‍ ആദായ നികുതിയില്‍ ഇളവ്
വില്ലേദ് ലൊക്കേഷന്‍ മാപ്പിന് 200 രൂപ ചാര്‍ജ് ഈടാക്കും
ഭൂമി പോക്കുവരവിനുള്ള ചാര്‍ജ് കൂട്ടി