'വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നു'; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തിന് തുടക്കം

'വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നു'; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തിന് തുടക്കം

പൗരത്വ ഭേദഗതി നിയമം പരാമര്‍ശിച്ച് കൊണ്ടാണ് ധനമന്ത്രി തോമസ് ഐസക്ക് 11ാം ബജറ്റ് പ്രസംഗം ആരംഭിച്ചത്. വെറുപ്പിന്റെ രാഷ്ട്രീയമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്. സാമ്പത്തിക രംഗത്തും കേന്ദ്ര സര്‍ക്കാര്‍ പരാജയമാണെന്ന് തോമസ് ഐസക് കുറ്റപ്പെടുത്തി. രാജ്യം ഭീഷണി നേരിടുമ്പോള്‍ കേരളം മാതൃകയായെന്നും ബജറ്റ് പ്രസംഗത്തിന്റെ ആമുഖത്തില്‍ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

'വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നു'; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തിന് തുടക്കം
'റെയില്‍വേയും വില്‍പ്പനയ്ക്ക്'; 750 സ്‌റ്റേഷനുകളും 500 തീവണ്ടികളും സ്വകാര്യവത്കരിക്കും

'ഭയം ഒരു രാജ്യമാണ് അവിടെ നിശ്ശബ്ദത ഒരു (ആ) ഭരണമാണ്' എന്ന ദ്രുപത് ഗൗതത്തിന്റെ മുതല്‍ ആനന്ദ് വരെയുള്ളവരുടെ വരികള്‍ ഉദ്ദരിച്ചായിരുന്നു കേന്ദ്ര സര്‍ക്കാരിനെ തോമസ് ഐസക് വിമര്‍ശിച്ചത്. ദ്രുപതിന്റെ കവിതാശകലം ഇന്ത്യയുടെ സാഹചര്യമാണ്. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ രാജ്യത്ത് പ്രക്ഷോഭം നടക്കുകയാണ്. അതിന് മുന്നില്‍ നില്‍ക്കുന്ന യുവതലമുറയിലാണ് പ്രതീക്ഷയെന്നും തോമസ് ഐസക് പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സംയുക്ത സമരത്തിനും ബജറ്റ് പ്രസംഗത്തില്‍ പ്രശംസ. പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിച്ച് പ്രതിഷേധിച്ച് രാജ്യത്തിന് മാതൃകയായി. ഇതര സംസ്ഥാനങ്ങള്‍ക്കും അത് ആവേശമായെന്നും തോമസ് ഐസക് പറഞ്ഞു.

ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in