മുഖ്യന്ത്രിക്ക് പോകാന്‍ ഗതാഗതം തടയേണ്ട, അകമ്പടിവാഹനം പകുതിയാക്കി സ്റ്റാലിന്‍

മുഖ്യന്ത്രിക്ക് പോകാന്‍ ഗതാഗതം തടയേണ്ട, അകമ്പടിവാഹനം പകുതിയാക്കി സ്റ്റാലിന്‍

അകമ്പടിവാഹനങ്ങളുടെ എണ്ണം കുറച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തന്റെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണ് സ്റ്റാലിന്റെ ഈ തീരുമാനം.

ഇനിമുതൽ 12 വണ്ടികൾക്ക് പകരം ആറ് വണ്ടികളായിരിക്കും സ്റ്റാലിനെ അനുഗമിക്കുക. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ മുന്നിലും പിന്നിലുമായി രണ്ട് പൈലറ്റ് വാഹനങ്ങൾ, മൂന്ന് അകമ്പടി വാഹനങ്ങൾ, ഒരു ജാമർ വാഹനം എന്നിങ്ങെനെയായിയിരിക്കും ഇനി വാഹനവ്യൂഹത്തിൽ ഉണ്ടാകുക. മന്ത്രിമാർ കടന്നുപോകുമ്പോൾ ജനങ്ങളെയും അതുവഴിയുള്ള ഗതാഗതത്തെയും തടഞ്ഞുവെക്കുക പതിവാണ്. ഇത് ജനങ്ങൾക്ക് അസൗകര്യം സൃഷ്ടിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനാലാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് സർക്കാർ തീരുമാനം വ്യക്തമാക്കിയത്. മുഖ്യമന്ത്രി കടന്നുപോകുമ്പോൾ പൊതുജനങ്ങളുടെ ഗതാതഗതം നിർത്തിവെക്കാതെതന്നെ പുതിയ ക്രമീകരണങ്ങൾ ഒരുക്കുന്ന കാര്യവും ചർച്ചയായി. നേരത്തെത്തന്നെ താൻ കടന്നുപോകുമ്പോൾ ഗതാഗതം തടസപ്പെടുത്തരുതെന്ന് സ്റ്റാലിൻ നിർദ്ദേശിച്ചിരുന്നെങ്കിലും അവ കൃത്യമായി പാലിക്കപ്പെട്ടിരുന്നില്ല.

Related Stories

No stories found.
logo
The Cue
www.thecue.in