'പരിചയപ്പെട്ടത് ഡോക്ടറെന്ന നിലയില്‍, മോന്‍സണ്‍ തട്ടിപ്പുകാരനെന്ന് അറിഞ്ഞില്ല'; പരാതിക്കാരും ഫ്രോഡുകളെന്ന് ശ്രീനിവാസന്‍

'പരിചയപ്പെട്ടത് ഡോക്ടറെന്ന നിലയില്‍, മോന്‍സണ്‍ തട്ടിപ്പുകാരനെന്ന് അറിഞ്ഞില്ല'; പരാതിക്കാരും ഫ്രോഡുകളെന്ന് ശ്രീനിവാസന്‍

മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പുകാരനെന്ന് അറിഞ്ഞില്ലെന്ന് നടന്‍ ശ്രീനിവാസന്‍. ഡോക്ടറെന്ന നിലയിലാണ് മോന്‍സണെ പരിചയപ്പെട്ടത്. മോന്‍സണ് പണം നല്‍കിയത് അത്യാര്‍ത്തിയുള്ളവരാണെന്നും ശ്രീനിവാസന്‍ പ്രതികരിച്ചു. മനോരമ ന്യൂസിനോടായിരുന്നു പ്രതികരണം.

തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്റെ വീട്ടില്‍ ശ്രീനിവാസന്‍ സന്ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം. ഹരിപ്പാട്ടെ ആയുര്‍വേദ ആശുപത്രിയില്‍ മോന്‍സണ്‍ തനിക്ക് ചികിത്സ ഏര്‍പ്പാടാക്കിയെന്നും, താനറിയാതെ ആശുപത്രിയിലെ പണം നല്‍കിയെന്നും ശ്രീനിവാസന്‍ പറഞ്ഞു.

മോന്‍സണ്‍ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞില്ല, പിന്നീട് കണ്ടിട്ടുമില്ല. മോന്‍സണെതിരെ പരാതി നല്‍കിയവരില്‍ രണ്ട് പേര്‍ ഫ്രോഡുകളാണ്. പണത്തിനോട് ആത്യര്‍ത്തിയുള്ളവരാണ് മോന്‍സണ് പണം നല്‍കിയത്. തന്റെ സുഹൃത്തിന് സിനിമയെടുക്കാന്‍ പലിശയില്ലാതെ അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തുവെന്നും ശ്രീനിവാസന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in