കൊവിഡിന്റെ മറവില്‍ പൗരാവകാശം ധ്വംസിക്കുന്ന ഏകാധിപതികളുടെ പാതയിലാണ് പിണറായിയെന്ന് ചെന്നിത്തല

കൊവിഡിന്റെ മറവില്‍ പൗരാവകാശം ധ്വംസിക്കുന്ന ഏകാധിപതികളുടെ പാതയിലാണ് പിണറായിയെന്ന് ചെന്നിത്തല
Published on

കൊവിഡിന്റെ മറവില്‍ പൗരാവകാശം ധ്വംസിക്കുന്ന ഏകാധിപതികളിലൊരാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പ്രിങ്ക്‌ളര്‍ കരാറിലെ അഴിമതി പ്രതിപക്ഷം ചൂണ്ടിക്കാട്ടിയില്ലായിരുന്നുവെങ്കില്‍ ആരും അറിയാതെ തുടര്‍ന്നിരുന്നേനെ എന്നും ജനങ്ങളുടെ ഡാറ്റകള്‍ വിറ്റ് കാശാക്കുമായിരുന്നുവെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

അവസാന നിമിഷം വരെ കുഴപ്പമുണ്ടെന്ന് സമ്മതിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പ്രതിപക്ഷം ഉന്നയിച്ച ശേഷമാണ് രേഖകള്‍ ഉണ്ടാക്കുന്നത്. രക്ഷയില്ല എന്ന് കണ്ടപ്പോള്‍ തകിടം മറിഞ്ഞ പരിതാപകരമായ അവസ്ഥയാണ് സത്യവാങ്മൂലത്തിലൂടെ കണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അഞ്ച് ലക്ഷം ഡാറ്റ സ്പ്രിങ്ക്‌ളറിന്റെ കൈവശം ഉണ്ട്, അത് നശിപ്പിക്കുമെന്ന് എന്താണ് ഉറപ്പെന്നും രമേശ് ചെന്നിത്തല ചോദിക്കുന്നു. വ്യക്തികളുടെ വിവരങ്ങള്‍ സിഡിറ്റ് നേരിട്ട് ശേഖരിക്കുന്നതടക്കം എട്ട് കാര്യങ്ങളില്‍ സര്‍ക്കാര്‍ പിന്നോട്ട് പോയി. കഴിഞ്ഞ തവണ നല്‍കിയ സത്യവാങ്മൂലവും ഇപ്പോള്‍ നല്‍കിയ സത്യവാങ്മുലവും പരിശോധിച്ചാര്‍ ഇക്കാര്യം മനസിലാകുമെന്നും ചെന്നിത്തല പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in