'സത്യവിശ്വാസികളെ നിങ്ങള്‍ ഊഹങ്ങളെ പിന്തുടരരുത്, അത് കുറ്റമാകുന്നു'; പ്രതിപക്ഷപ്രമേയത്തിനെതിരെ ഖുര്‍ആന്‍ ഉദ്ധരിച്ച് സ്പീക്കര്‍

'സത്യവിശ്വാസികളെ നിങ്ങള്‍ ഊഹങ്ങളെ പിന്തുടരരുത്, അത് കുറ്റമാകുന്നു';  പ്രതിപക്ഷപ്രമേയത്തിനെതിരെ  ഖുര്‍ആന്‍ ഉദ്ധരിച്ച് സ്പീക്കര്‍

അപവാദപ്രചാരണങ്ങളുടെ ബലത്തില്‍ കെട്ടിപ്പൊക്കിയതാണ് പ്രതിപക്ഷം തനിക്കെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ഖുര്‍ആന്‍ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു തന്നെ സ്പീക്കര്‍ സ്ഥാനത്ത് നിന്നും നീക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയത്തിന് പി.ശ്രീരാമകൃഷ്ണന്‍ മറുപടി പറഞ്ഞത്.

'സത്യവിശ്വാസികളെ നിങ്ങള്‍ ഊഹങ്ങളെ പിന്തുടരരുത്. അത് കുറ്റമാകുന്നു', എന്നാണ് ശ്രീരാമകൃഷ്ണന്‍ പ്രതിപക്ഷത്തിന് മറുപടിയായി പറഞ്ഞത്. തനിക്കെതിരായ പ്രമേയം ചര്‍ച്ച ചെയ്യുന്നതില്‍ അഭിമാനമുണ്ടെന്നും, എന്നാല്‍ വസ്തുതകള്‍ ഇല്ലാത്ത കേട്ടുകേഴ്‌വികളുടെ അടിസ്ഥാനത്തിലുള്ള ആരോപണങ്ങളാണ് പ്രതിപക്ഷത്തിന്റേതെന്നും സ്പീക്കര്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിയോജിപ്പിന്റെ ശബ്ദത്തെ സഭ ആഘോഷിക്കുകയാണ്. സര്‍ക്കാരിനെ അടിക്കാന്‍ നിവര്‍ത്തിയില്ലാത്തത് കൊണ്ട് സ്പീക്കറെ അടിക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെ.എസ്.യുവിന്റെ നേതാവിനെ പോലെയാണ് സംസാരിക്കുന്നത്. അദ്ദേഹം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഒരു അടിസ്ഥാനമില്ലാത്തവയാണെന്നും പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

Speaker P Sreeramakrishnan's Reply In Assembly

Related Stories

No stories found.
logo
The Cue
www.thecue.in