'അത് സാധാരണ നടപടി മാത്രം'; ആരോഗ്യമന്ത്രിയെ താക്കീത് ചെയ്തിട്ടില്ലെന്ന് സ്പീക്കര്‍

'അത് സാധാരണ നടപടി മാത്രം'; ആരോഗ്യമന്ത്രിയെ താക്കീത് ചെയ്തിട്ടില്ലെന്ന് സ്പീക്കര്‍

നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് അവ്യക്തമായ ഉത്തരം നല്‍കിയതിന് ആരോഗ്യമന്ത്രി വീണ ജോര്‍ജിന് താക്കീത് നല്‍കിയെന്ന റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി സ്പീക്കര്‍ എം.ബി രാജേഷ്. സാധാരണ നടപടിയായി മാത്രം ഇതിനെ കണ്ടാല്‍ മതിയെന്നും ശാസന, താക്കീത് എന്നിവയായി ഇതിനെ ചിത്രീകരിക്കുന്നത് ശരിയല്ല എന്നും സ്പീക്കര്‍.

വിശദമായ പരിശോധന ഇക്കാര്യത്തില്‍ നടത്തിയെന്നും സ്പീക്കര്‍ വ്യക്തമാക്കി. ലഭ്യമായ മറുപടികള്‍ ആണ് നല്‍കിയതെന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ചോദ്യങ്ങള്‍ ആയതിനാല്‍ ഒന്നിച്ചുള്ള മറുപടി നല്‍കിയതാണ്.

ചില ചോദ്യങ്ങള്‍ ഒറ്റ മറുപടിയായി നല്‍കാറുണ്ട്. സോഫ്റ്റ്‌വെയറില്‍ ചില തടസങ്ങളുണ്ട്. പ്രശ്‌നം സോഫ്റ്റ്‌വെയറിന്റേതാണെന്ന് മനസിലായി. അതുകൊണ്ട് തന്നെ ഇതില്‍ അസാധാരണത്വം ഒന്നുമില്ല. ശാസന, താക്കീത് എന്നിവയായി ഇതിനെ ചിത്രീകരിക്കുന്നത് ശരിയല്ല. മന്ത്രിയുടെ തെറ്റല്ല സംഭവിച്ചതെന്നും സ്പീക്കര്‍ പറഞ്ഞു.

കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങളിലെ അപാകത, പി.പി.ഇ കിറ്റ് അഴിമതി എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ആരോഗ്യമന്ത്രി ഒരേ ഉത്തരം നല്‍കിയിരുന്നു.

ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്ന സ്പീക്കറുടെ നിര്‍ദേശം നിയമസഭ സെക്രട്ടേറിയറ്റ് ആണ് മന്ത്രിയെ അറിയിച്ചത്. കോണ്‍ഗ്രസ് എം.എല്‍.എ എ.പി അനില്‍കുമാറിന്റെ പരാതിയിലാണ് സ്പീക്കറുടെ ഇടപെടല്‍.

Related Stories

No stories found.
logo
The Cue
www.thecue.in