രമേശ് ചെന്നിത്തലയ്ക്കും കെഎം ഷാജിയ്ക്കുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കറുടെ അനുമതി

രമേശ് ചെന്നിത്തലയ്ക്കും കെഎം ഷാജിയ്ക്കുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കറുടെ അനുമതി

ബാര്‍ കോഴ ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കറുടെ അനുമതി. രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായിരിക്കെ ഒരു കോടി രൂപ നല്‍കിയെന്ന, വ്യവസായി ബിജു രമേശിന്റെ ആരോപണത്തിലാണ് അന്വേഷണം. അന്ന് രമേശ് ചെന്നിത്തല മന്ത്രിയല്ലാതിരുന്നതിനാല്‍ ഗവര്‍ണറുടെ അനുമതി ആവശ്യമില്ലെന്ന് വ്യക്തമായിരുന്നു.

അതേസമയം ആരോപണം പിന്‍വലിച്ച് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ബിജു രമേശിനെതിരെ രമേശ് ചെന്നിത്തല വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. അന്ന് മന്ത്രിമാരായിരുന്ന വിഎസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരെയും ബിജു രമേശ് കോഴയാരോപണം ഉന്നയിച്ചിരുന്നു. ബാര്‍ ലൈസന്‍സ് പുതുക്കലുമായി ബന്ധപ്പെട്ട് കെ ബാബുവിന് 50 ലക്ഷവും വിഎസ് ശിവകുമാറിന് 25 ലക്ഷവും നല്‍കിയെന്നാണ് വെളിപ്പെടുത്തിയത്.

എന്നാല്‍ ഇവര്‍ക്കെതിരായ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ആവശ്യമുണ്ട്. അതേസമയം അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ.എം ഷാജി എംഎല്‍എയ്‌ക്കെതിരായ അന്വേഷണത്തിനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വിജിലന്‍സിന് അനുമതി നല്‍കി. കേസില്‍ ഷാജിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിവരികയാണ്.

Speaker Has Given Approval for the Investigation Against Ramesh Chennithala And KM Shaji MLA

Related Stories

No stories found.
logo
The Cue
www.thecue.in