16 വയസ് മുതല്‍ ഗര്‍ഭഛിദ്രം നടത്താം, ആര്‍ത്തവകാലത്ത് ശമ്പളത്തോടെ അവധി; സ്‌പെയിനില്‍ നിര്‍ണായക ചുവടുവെയ്പ്പ്

16 വയസ് മുതല്‍ ഗര്‍ഭഛിദ്രം നടത്താം, ആര്‍ത്തവകാലത്ത് ശമ്പളത്തോടെ അവധി; സ്‌പെയിനില്‍ നിര്‍ണായക ചുവടുവെയ്പ്പ്

16 -17 വയസ്സുള്ള പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കളുടെ അനുമതിയില്ലാതെ ഗര്‍ഭഛിദ്രം നടത്താനുള്ള ബില്ലിന് അംഗീകാരം നല്‍കി സ്‌പെയിന്‍. പുതിയ ബില്‍ പ്രകാരം 16 വയസ്സ് മുതലുള്ള പെണ്‍കുട്ടികള്‍ക്ക് ഗര്‍ഭഛിദ്രം നടത്തുന്നതിനായി സ്വന്തമായി തീരുമാനമെടുക്കാം.

2015ലെ കണ്‍സര്‍വേറ്റീവ് പീപ്പിള്‍സ് പാര്‍ട്ടി നടപ്പാക്കിയ നിയമം പുതുക്കി കൊണ്ടാണ് സ്‌പെയിന്റെ തീരുമാനം. ജനാധിപത്യത്തിലേക്കുള്ള ഒരു പുതിയ കാല്‍വെപ്പാണിതെന്ന് ബില്ലിനെ പ്രതിനിധീകരിച്ച് സ്‌പെയിന്‍ സര്‍ക്കാര്‍ പറഞ്ഞു.

ആര്‍ത്തവകാലത്ത് ശമ്പളത്തോടെയുള്ള അവധി നല്‍കാനുള്ള ബില്ലിനും സ്‌പെയിന്‍ അനുമതി നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് സര്‍ക്കാര്‍ ബില്ലിന് അനുമതി നല്‍കിയത്.

സ്‌പെയിനിലുടനീളം ഗര്‍ഭഛിദ്രത്തിനും ആര്‍ത്തവത്തിനുമെതിരായി നടക്കുന്ന അപകീര്‍ത്തികരമായ പ്രചരണങ്ങളെ തടയുന്നതിനും ഈ നിയമം സഹായമാകുമെന്നാണ് പ്രതീക്ഷയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

പൊതുജനാരോഗ്യ മേഖലയില്‍ ഗര്‍ഭഛിദ്രത്തിനുള്ള വ്യക്തികളുടെ അവകാശം സംരക്ഷിക്കേണ്ടതും സ്ത്രീകളുടെ ജീവിതത്തിനും ശരീരത്തിനും മേലുള്ള അവരുടെ അവകാശത്തിനെതിരെ ഉണ്ടാകുന്ന തടസ്സങ്ങളില്‍ നിന്ന് സംരക്ഷണം ഏര്‍പ്പെടുത്തേണ്ടതും സര്‍ക്കാരിന്റെ ചുമതലയാണെന്ന് മന്ത്രി ഐറിന്‍ മൊണ്ടേറോ പറഞ്ഞു.

ആര്‍ത്തവ കാലത്ത് ശമ്പളത്തോടെയുള്ള അവധി നല്‍കുന്ന യൂറോപ്പിലെ ആദ്യ രാജ്യമാണ് ഇടതുപക്ഷ സഖ്യം ഭരിക്കുന്ന സ്‌പെയിന്‍.

Related Stories

No stories found.
logo
The Cue
www.thecue.in