‘ഇനിയും കുറേ കഷ്ടപ്പെട്ടാലേ ഇതിന്റെ ലോണ്‍ അടയ്ക്കാന്‍ പറ്റൂ’; മരടിലെ ഫ്‌ളാറ്റില്‍ താമസിക്കുന്നവരുടെ കാര്യം കൂടി നോക്കണമെന്ന് സൗബിന്‍   

‘ഇനിയും കുറേ കഷ്ടപ്പെട്ടാലേ ഇതിന്റെ ലോണ്‍ അടയ്ക്കാന്‍ പറ്റൂ’; മരടിലെ ഫ്‌ളാറ്റില്‍ താമസിക്കുന്നവരുടെ കാര്യം കൂടി നോക്കണമെന്ന് സൗബിന്‍   

തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച കൊച്ചി മരടിലെ അഞ്ച് ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റാനുള്ള സുപ്രീംകോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെ ഉണ്ടായ സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് ഫ്‌ളാറ്റ് ഉടമകള്‍. മാധ്യമങ്ങളിലൂടെ വാര്‍ത്തകളറിയുന്നതല്ലാതെ തങ്ങള്‍ക്കാര്‍ക്കും ഇതുവരെ ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്ന് നടന്‍ സൗബിന്‍ ഷാഹിര്‍ പറഞ്ഞു.

ഇവിടെ താമസിക്കുന്ന സുഹൃത്തുക്കളോടും അല്ലാത്തവരോടുമെല്ലാം കാര്യങ്ങള്‍ അന്വേഷിച്ചാണ് ഫ്‌ളാറ്റ് വാങ്ങിച്ചത്. ഒരു പ്രശ്‌നങ്ങളോ നോട്ടീസോ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. അതെല്ലാം നോക്കിയാണല്ലോ ഒരാള്‍ വീട് വാങ്ങിയത്. ഇനിയും കുറേ കഷ്ടപ്പെട്ടാലേ ഇതിന്റെ ലോണ്‍ ഒക്കെ അടയ്ക്കാന്‍ പറ്റൂ. മാധ്യമങ്ങളിലൂടെ അറിയുന്നതല്ലാതെ ഞങ്ങള്‍ക്ക് ഇതുവരെ നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ല. ഇത്രയും കുടുംബങ്ങള്‍ ഇവിടെ താമസിക്കുമ്പോള്‍ അവരുടെ കാര്യം കൂടി നോക്കണ്ടെ

സൗബിന്‍

‘ഇനിയും കുറേ കഷ്ടപ്പെട്ടാലേ ഇതിന്റെ ലോണ്‍ അടയ്ക്കാന്‍ പറ്റൂ’; മരടിലെ ഫ്‌ളാറ്റില്‍ താമസിക്കുന്നവരുടെ കാര്യം കൂടി നോക്കണമെന്ന് സൗബിന്‍   
ചീഫ് സെക്രട്ടറിയെ തടഞ്ഞ് ഗോ ബാക്ക് വിളിച്ച് ഫ്‌ളാറ്റ് ഉടമകള്‍, ഞങ്ങളെ കൊലക്ക് കൊടുത്ത് എങ്ങോട്ട് പോകാനെന്ന് ചോദ്യം

സര്‍ക്കാര്‍ നടപടി തുടങ്ങിയതിന് പിന്നാലെ കുണ്ടന്നനൂര്‍ ഹോളി ഫെയ്ത്ത് ഫ്ളാറ്റ് സമുച്ചയത്തിലെത്തിയ ചീഫ് സെക്രട്ടറി ടോം ജോസിനെ പ്രതിഷേധമുയര്‍ത്തി ഉടമകള്‍ തടഞ്ഞിരുന്നു. ചീഫ് സെക്രട്ടറി ഗോ ബാക്ക് വിളികളുമായി മുതിര്‍ന്നവരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് പ്ലക്കാര്‍ഡുകളുമായെത്തി ചീഫ് സെക്രട്ടറിയെ തടഞ്ഞത്.

സുപ്രീം കോടതിയുടെ അന്ത്യശാസനത്തിന്റെ പശ്ചാത്തലത്തില്‍, മരട് നഗരസഭയില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കാന്‍ സര്‍ക്കാര്‍ നടപടി ഊര്‍ജിതമാക്കിയതോടെയാണ് താമസക്കാര്‍ പ്രതിഷേധം കടുപ്പിച്ചത്. ഫ്ളാറ്റുകള്‍ ഒഴിപ്പിക്കാന്‍ നഗരസഭയ്ക്ക് സര്‍ക്കാര്‍ കത്ത് നല്‍കിയിരുന്നു. ഇതോടെ ഉടമകള്‍ വീണ്ടും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുമുണ്ട്. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സുപ്രീം കോടതി വിധിയെന്ന് ചൂണ്ടിക്കാട്ടിയാണ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്നും വിധി പുനപ്പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in