'ആരു പറഞ്ഞു ലോക്‌സഭ ആകര്‍ഷകമല്ലെന്ന്'; വിവാദത്തിന് പിന്നാലെ വിശദീകരണവുമായി ശശി തരൂര്‍

'ആരു പറഞ്ഞു ലോക്‌സഭ ആകര്‍ഷകമല്ലെന്ന്'; വിവാദത്തിന് പിന്നാലെ വിശദീകരണവുമായി ശശി തരൂര്‍

ആരു പറഞ്ഞു ലോക്‌സഭ ആകര്‍ഷകമല്ലെന്ന ക്യാപ്ഷനില്‍ വനിതാ എം.പിമാര്‍ക്കൊപ്പമുള്ള ട്വീറ്റ് വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് ശശി തരൂര്‍ എം.പി.

'' വനിതാ എം.പിമാരുടെ നേതൃത്വത്തില്‍ തന്നെയായിരുന്നു സെല്‍ഫിയെടുത്തത്. ഞങ്ങളെല്ലാവരും ചേര്‍ന്ന് വളരെ തമാശയായി ചെയ്തതാണ്. അതേ സ്പിരിറ്റില്‍ തന്നെ അത് ട്വീറ്റ് ചെയ്യാന്‍ എന്നോട് ആവശ്യപ്പെട്ടതും അവര്‍ തന്നെയാണ്. ചിലര്‍ക്ക് അത് പ്രയാസമായി എന്നതില്‍ എനിക്ക് വിഷമമുണ്ട്,'' ശശി തരൂര്‍ എം.പി പറഞ്ഞു.

ലോക്‌സഭയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആറ് വനിതാ എം.പിമാര്‍ക്ക് ഒപ്പമുള്ള ചിത്രമാണ് ശശി തരൂര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

മഹാരാഷ്ട്രയില്‍ നിന്നുള്ള എന്‍.സി.പി എം.പി സുപ്രിയ സുലേ, അമരീന്ദര്‍ സിംഗിന്റെ ഭാര്യയും പഞ്ചാബില്‍ നിന്നുള്ള എം.പിയുമായ പ്രണീത് കൗര്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള ഡി.എം.കെ എം.പിയായ തമിഴാച്ചി തങ്കപാണ്ഡ്യന്‍, ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയും നടിയുമായ നുസ്രത്ത് ജഹാന്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയായ ജ്യോതിമണി, നടിയും ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ മിമി ചക്രബര്‍ത്തിയുമാണ് സെല്‍ഫിയില്‍ തരൂരിനൊപ്പമുള്ളത്.

തരൂരിന്റെ പോസ്റ്റിനെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയതോടെയാണ് സംഭവത്തില്‍ അദ്ദേഹം വിശദീകരണം നല്‍കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in