അലിവില്ലാത്ത സര്‍ക്കാര്‍ അവളെ കൊന്നതാണ്, ഹത്രാസില്‍ സോണിയാ ഗാന്ധി

അലിവില്ലാത്ത സര്‍ക്കാര്‍ അവളെ കൊന്നതാണ്, ഹത്രാസില്‍ സോണിയാ ഗാന്ധി

ഉത്തര്‍പ്രദേശിലെ കൂട്ടബലാല്‍സംഗത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഹത്രാസില്‍ ഇരുപതുകാരിയെ ബലാല്‍സംഗത്തിനും, നിഷ്ഠൂരമായ ആക്രമണത്തിനും ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ യോഗി സര്‍ക്കാരിനെതിരെ പ്രതിഷേധം ഇരമ്പുകയാണ്. അലിവില്ലാത്ത സര്‍ക്കാര്‍ പെണ്‍കുട്ടിയെ കൊന്നതാണെന്നും സോണിയാ ഗാന്ധി.

സോണിയാ ഗാന്ധിയുടെ വാക്കുകള്‍

ജീവിച്ചിരുന്നപ്പോള്‍ അവളെ സംരക്ഷിക്കാനോ, കേള്‍ക്കാനോ തയ്യാറായില്ല. മരണാനന്തരം അവള്‍ക്ക് സ്വന്തം വീടും നിഷേധിക്കപ്പെട്ടു. കുടുംബത്തിന് കൈമാറാനോ, മകളെ നഷ്ടപ്പെട്ട വിഷമത്തില്‍ കഴിയുന്ന അമ്മക്ക് അന്ത്യയാത്രാമൊഴിക്കോ അവസരം നല്‍കിയില്ല. മഹാപാതകമാണ് ഇതെല്ലാം. അവളുടെ ആത്മാഭിമാനം തകര്‍ക്കുകയും അനാഥയെപ്പോലെ മരണാനന്തര കര്‍മ്മങ്ങള്‍ നടത്തുകയും ചെയ്തു. എന്ത് നീതിയാണ് ഇവരുടേത്. എന്ത് സര്‍ക്കാരാണ് ഇത്. രാജ്യത്ത് എന്തും ചെയ്യാമെന്നാണോ നിങ്ങള്‍ കരുതുന്നത്. നിങ്ങളുടെ അനീതിക്കെതിരെ രാജ്യം സംസാരിച്ച് തുടങ്ങുമെന്ന് ഓര്‍ക്കുക.

യോഗി ആദിത്യനാഥിന് മുഖ്യമന്ത്രിയായി തുടരാനാകില്ലെന്ന് പ്രിയങ്കാ ഗാന്ധിയും പ്രതികരിച്ചു. ഹത്രാസ് കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. ഉത്തര്‍ പ്രദേശിലെ സഹാറന്‍പൂരിലെ വീട്ടിലാണ് ആസാദിനെ തടഞ്ഞിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in