സോണിയാ ഗാന്ധി കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ്

സോണിയാ ഗാന്ധി കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ്

രണ്ട് മാസമായി ദേശീയ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു കിടക്കുന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റായി സോണിയാ ഗാന്ധിയെ തെരഞ്ഞെടുത്തു. അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന നേതാക്കളുടെ അഭ്യര്‍ത്ഥന രാഹുല്‍ ഗാന്ധി വീണ്ടും നിരസിച്ചതിന് പിന്നാലെയാണ് താല്‍ക്കാലിക അധ്യക്ഷയായി സോണിയാ ഗാന്ധിയെ പ്രവര്‍ത്തക സമിതി തെരഞ്ഞെടുത്തത്. രാഹുലിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി പ്രവര്‍ത്തക സമിതി അംഗീകരിച്ചു. ജമ്മു കാശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയായതെന്ന് രാഹുല്‍ ഗാന്ധി യോഗ ശേഷം അറിയിച്ചു.

19 വര്‍ഷം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നിരുന്ന സോണിയാ ഗാന്ധി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് സ്ഥാനമൊഴിഞ്ഞിരുന്നത്. തുടര്‍ന്നാണ് അധ്യക്ഷനായി രാഹുല്‍ എത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി പ്രസിഡന്റ് സ്ഥാനം ഒഴിയുകയായിരുന്നു.

രാഹുല്‍ നേതൃത്വം ഒഴിഞ്ഞത് കോണ്‍ഗ്രസിനെ ഗുരുതര പ്രതിസന്ധിയിലാക്കി. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനെ ഏറ്റവും കൂടുതല്‍ കാലം നയിച്ച അപൂര്‍വ റെക്കോര്‍ഡും സോണിയാ ഗാന്ധിയുടെ പേരിലാണ്.

Related Stories

No stories found.
logo
The Cue
www.thecue.in