‘എവിടെ നിന്നാണ് ഈ വെറുപ്പ് പുറത്തേക്ക് വരുന്നത് ?’; ഡല്‍ഹി അക്രമത്തില്‍ പ്രതികരണവുമായി ബോളിവുഡ്

‘എവിടെ നിന്നാണ് ഈ വെറുപ്പ് പുറത്തേക്ക് വരുന്നത് ?’; ഡല്‍ഹി അക്രമത്തില്‍ പ്രതികരണവുമായി ബോളിവുഡ്

‘കെജ്‌രിവാള്‍ എവിടെ?’; ‘ഡല്‍ഹി ബേര്‍ണിങ്’ ഹാഷ്ടാഗുമായി ദീപിക പദ്‌കോണും അനുരാഗ് കശ്യപും സോനം കപൂറും

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തില്‍ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. ജാഫ്രാബാദിലും, ചാന്ദ്ബാഗിലും സമാധാനപരമായി നടന്ന പൗരത്വ നിയമ സമരക്കാര്‍ക്കു നേരെയാണ് കലാപകാരികള്‍ ആക്രമണം നടത്തിയത്. മുസ്ലിങ്ങളെയ തെരഞ്ഞുപിടിച്ച് നടത്തിയ ആക്രമണത്തില്‍ പൊലീസ് കാഴ്ചക്കാരായി നിന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഡല്‍ഹിയിലെ അക്രമങ്ങളില്‍ പ്രതികരണവുമായി ബോളിവുഡ് താരങ്ങളും രംഗത്തെത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ഡ്രംപിന്റെ സന്ദര്‍ശനം ആഘോഷമാക്കുന്ന അതേ ദിവസം തന്നെ ഡല്‍ഹിയിലെ തെരുവുകള്‍ കത്തുന്നതിനെതിരെയായിരുന്നു താരങ്ങളുടെ പ്രതികരണം. കലാപകാരികള്‍ സാധാരണക്കാരായ മുസ്ലിങ്ങളെ തിരഞ്ഞുപിടിച്ചു തല്ലുന്നതിന്റെയും പൊലീസ് കാഴ്ചക്കാരായി നോക്കി നില്‍ക്കുന്നതിന്റെയുമെല്ലാം ചിത്രങ്ങള്‍ ഇന്നലെ മുതല്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ പലതും താരങ്ങള്‍ പങ്കുവെച്ചു. 'ഡല്‍ഹി ബേര്‍ണിങ്' ഹാഷ്ടാഗോടെയായിരുന്നു താരങ്ങളുടെ പ്രതികരണം.

 ‘എവിടെ നിന്നാണ് ഈ വെറുപ്പ് പുറത്തേക്ക് വരുന്നത് ?’; ഡല്‍ഹി അക്രമത്തില്‍ പ്രതികരണവുമായി ബോളിവുഡ്
മുസ്ലിങ്ങളെ ലക്ഷ്യമിട്ട് ആക്രമണം; ഡല്‍ഹിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ച് ആയി, പത്തിടങ്ങളില്‍ നിരോധനാജ്ഞ 

ഇത്രയേറെ ആക്രമണങ്ങള്‍ നടന്നിട്ടും നടപടിയെടുക്കാതിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വിമര്‍ശിച്ചും താരങ്ങള്‍ രംഗത്തെത്തി. ആം ആദ്മി പാര്‍ട്ടി ട്വീറ്റിന് അപ്പുറത്തേക്ക് എന്തെങ്കിലും ചെയ്യണമെന്നായിരുന്നു നടി സ്വര ഭാസ്‌കര്‍ ട്വീറ്റ് ചെയ്തത്. അക്രമണത്തില്‍ പ്രതികരിക്കാത്ത അരവിന്ദ് കെജ്രിവാളില്‍ അപമാനം തോന്നുന്നുവെന്നാണ് സംവിധായകന്‍ അനുരാഗ് കശ്യപ് കുറിച്ചത്. എവിടെ നിന്നാണ് ഈ വെറുപ്പ് വരുന്നതെന്നായിരുന്നു മോഡലും നടിയുമായ ഗൗഹര്‍ ഖാന്‍ കുറിച്ചത്. ഇവരെ കൂടാതെ രണ്‍വീര്‍ ഷോറെ,രവീന ടാന്റന്‍, റിച്ച ചദ്ദ തുടങ്ങിയവരും ട്വിറ്ററിലൂടെ തങ്ങളുടെ ആശങ്കകള്‍ പങ്കുവെച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഡല്‍ഹിയിലെ ജാഫ്രാബാദില്‍ സമാധാനപരമായി പ്രതിഷേധം നടത്തുകയായിരുന്ന സമരക്കാര്‍ക്കു നേരെ യാതൊരു പ്രകോപനവും കൂടാതെ ഒരു വിഭാഗം അക്രമം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജാഫ്രാബാദ്, മോജ്പുര്‍, ഭജന്‍പുര, ചാന്ദ്ബാഗ്, ശാഹ്ദ്ര, കരാവല്‍ നഗര്‍, കബീര്‍ നഗര്‍, ദയാല്‍പുര്‍, ഖജൂരി ഖാസ് എന്നിവിടങ്ങളിലും സംഘര്‍ഷങ്ങള്‍ നടന്നിരുന്നു.

പൗരത്വ നിയമത്തെ അനുകൂലിക്കുന്നവര്‍ പ്രതിഷേധക്കാരുടെ പേരും മതവും ചോദിച്ചുകൊണ്ടായിരുന്നു മര്‍ദ്ദനങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് ആളുകള്‍ പറയുന്നു. സംഭവങ്ങള്‍ക്കു പിന്നില്‍ ബിജെപി നേതാവ് കപില്‍ മിശ്രയുടെ ആഹ്വാനമാണെന്നും ഈ നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം കപില്‍ മിശ്രയില്‍ നിന്ന് ഈടാക്കാന്‍ അരവിന്ദ് കേജ്രിവാള്‍ തയ്യാറാകുമോയെന്നും പൊതുവെ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററില്‍ കെജ്രിവാളിനെതിരെയുളള പ്രതിഷേധം ചൂടുപിടിക്കുന്നത്.

logo
The Cue
www.thecue.in