മന്ത്രി ജി സുധാകരന്‍
മന്ത്രി ജി സുധാകരന്‍

‘പൈസയോട് ഭയങ്കര ആര്‍ത്തിയാണ് ചിലര്‍ക്ക്’; ദുരിതാശ്വാസക്യാംപുകളില്‍ കയറിപ്പറ്റുന്ന അനര്‍ഹരെ കണ്ടെത്തുമെന്ന് മന്ത്രി ജി സുധാകരന്‍

പ്രളയദുരിതബാധിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കൈപ്പറ്റാന്‍ അര്‍ഹതയില്ലാത്തവര്‍ ശ്രമിക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ചിലയിടങ്ങളില്‍ മഴ കുറഞ്ഞിട്ടും ക്യാംപുകളില്‍ ആള് കൂടുന്നത് ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പ്രതികരണം. ഇന്ന് ദുരിതാശ്വാസക്യാംപുകളിലെ ആളുകളുടെ എണ്ണത്തില്‍ ഇത്രയും വര്‍ധനവുണ്ടാകേണ്ട സാഹചര്യം സാധാരണ ഗതിയില്‍ ഇല്ല. സര്‍ക്കാര്‍ ഇന്നലെ ഒരു പതിനായിരം രൂപ കൂടി ധനസഹായം പ്രഖ്യാപിച്ചിരുന്നു. ആ പതിനായിരം രൂപ കിട്ടുന്നതിന് വേണ്ടി ആരെങ്കിലും രജിസ്റ്റര്‍ ചെയ്‌തോന്ന് സംശയമുണ്ടെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു.

നമ്മള്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള നിലവാരം വലിയൊരു വിഭാഗം ആളുകള്‍ക്കില്ല. അര്‍ഹതയുള്ളവര്‍ക്ക് അര്‍ഹത അംഗീകരിച്ചുകൊടുക്കുകയും അര്‍ഹതയില്ലാത്തവര്‍ അതിന് വേണ്ടി കൈനീട്ടാതിരിക്കുകയും ചെയ്യുന്ന ഒരു സംസ്‌കാരം നമുക്കുണ്ടായിരുന്നു. കുറച്ചുകാലങ്ങളായി അത് കുറേ നഷ്ടപ്പെട്ടുപോയിട്ടുണ്ട്. പൈസ എന്ന് പറഞ്ഞാല്‍ ഭയങ്കര ആര്‍ത്തിയാണ് ചിലര്‍ക്ക്.

ജി സുധാകരന്‍

മന്ത്രി ജി സുധാകരന്‍
വന്‍ മേഘാവരണം മാറി, വരുന്ന ഒരാഴ്ച ശക്തമായ മഴയുണ്ടാകില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 

വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും വെള്ളപ്പൊക്കം ബാധിച്ചവരാണോ എന്ന് പരിശോധിച്ച ശേഷമാണ് ധനസഹായം കൊടുക്കേണ്ടത് എന്ന് ഇത്തവണ വ്യക്തമായി തീരുമാനമെടുത്തിട്ടുണ്ട്. യഥാര്‍ത്ഥമായി അര്‍ഹതയുള്ളവര്‍ എല്ലാവര്‍ക്കും കിട്ടും. ആര്‍ക്കും കിട്ടാതിരിക്കില്ല. കഴിഞ്ഞ വര്‍ഷം ചില സ്ഥലങ്ങളില്‍ അനര്‍ഹരായവര്‍ ക്യാംപുകളില്‍ കയറിപ്പറ്റിയിരുന്നു. ആലപ്പുഴ മുതുകുളം എന്ന സ്ഥലത്ത് വെള്ളമൊന്നും കയറിയിരുന്നില്ല. അവിടെ കുറേപേര്‍ക്ക് ദുരിതാശ്വാസ സഹായം കൊടുത്തിട്ടുമുണ്ട്. അതിനേക്കുറിച്ച് കളക്ടറേക്കൊണ്ട് അന്വേഷിച്ചപ്പോള്‍ ശരിയല്ലാത്ത തരത്തിലാണ് കൊടുത്തതെന്ന് മനസിലായെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

മന്ത്രി ജി സുധാകരന്‍
‘കക്കാടം പൊയിലില്‍ പത്തിടത്താണ് ഉരുള്‍പൊട്ടിയത്,കൂടെക്കരഞ്ഞ് പിവി അന്‍വറിനെ നന്മമരമാക്കി മണ്ടന്‍മാരാകുന്നു’; കുറിപ്പ് 

Related Stories

No stories found.
logo
The Cue
www.thecue.in