‘മറ്റൊരു പൊതുപ്രവര്‍ത്തക നല്‍കുന്ന രാഷ്ട്രീയാതീത  പിന്‍തുണ’; മുല്ലപ്പള്ളി മാപ്പ് പറയണമെന്ന് ശോഭ സുരേന്ദ്രന്‍ 

‘മറ്റൊരു പൊതുപ്രവര്‍ത്തക നല്‍കുന്ന രാഷ്ട്രീയാതീത പിന്‍തുണ’; മുല്ലപ്പള്ളി മാപ്പ് പറയണമെന്ന് ശോഭ സുരേന്ദ്രന്‍ 

Published on

മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാപ്പ് പറയണമെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളെ ശക്തമായി എതിര്‍ക്കുന്നു. കേരളത്തിന്റെ വനിതാ ആരോഗ്യമന്ത്രിക്കെതിരെ നിപാ രാജകുമാരി, കൊവിഡ് റാണി എന്നീ പരാമര്‍ശങ്ങള്‍ നടത്തിയതിലൂടെ പൊതുരംഗത്തെ മുഴുവന്‍ സ്ത്രീകളെയുമാണ് മുല്ലപ്പള്ളി അധിക്ഷേപിച്ചിരിക്കുന്നത്.

‘മറ്റൊരു പൊതുപ്രവര്‍ത്തക നല്‍കുന്ന രാഷ്ട്രീയാതീത  പിന്‍തുണ’; മുല്ലപ്പള്ളി മാപ്പ് പറയണമെന്ന് ശോഭ സുരേന്ദ്രന്‍ 
മാപ്പ് പറയില്ല, പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു; ഇന്നുവരെ കളവ് പറഞ്ഞിട്ടില്ലെന്നും മുല്ലപ്പള്ളി

ഒരു സ്ത്രീ ദേശീയ പ്രസിഡന്റായ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റാണ് അദ്ദേഹം. ഇത്തരക്കാരുടെ സ്ത്രീ വിരുദ്ധ മനോഭാവത്തെ ചെറുത്താണ് കേരളത്തിലെ സ്ത്രീ സമൂഹം ഇവിടെ വരെ എത്തിയത്. മുല്ലപ്പള്ളി മാപ്പ് പറഞ്ഞില്ലെങ്കില്‍ സോണിയ ഗാന്ധി ഇടപെട്ട് മാപ്പ് പറയിക്കണം. ഒരു പൊതുപ്രവര്‍ത്തകയ്ക്ക് മറ്റൊരു പൊതുപ്രവര്‍ത്തക നല്‍കുന്ന രാഷ്ടീയാതീയ പിന്‍തുണയാണിതെന്നും ശോഭ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

logo
The Cue
www.thecue.in