മോദിയെ സ്വീകരിക്കാതെ കെ.സി.ആര്‍, വിമര്‍ശനവുമായി സ്മൃതി ഇറാനി, തിരിച്ചടിച്ച് തെലങ്കാന മുഖ്യമന്ത്രി

മോദിയെ സ്വീകരിക്കാതെ കെ.സി.ആര്‍, വിമര്‍ശനവുമായി സ്മൃതി ഇറാനി, തിരിച്ചടിച്ച് തെലങ്കാന മുഖ്യമന്ത്രി

തെലങ്കാനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവോ എയര്‍പോര്‍ട്ടിലെത്തി സ്വീകരിക്കാത്തതില്‍ വിവാദം. സംഭവത്തില്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവോയ്‌ക്കെതിരെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി രംഗത്തെത്തി. ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് മീറ്റിംഗിനായിരുന്നു നരേന്ദ്രമോദി തെലങ്കാനയില്‍ എത്തിയത്.

കെ.എസി.ആറിനെ ഏകാധിപതിയെന്ന് വിളിച്ചുകൊണ്ടായിരുന്നു സ്മൃതി ഇറാനിയുടെ പരാമര്‍ശം. കെ.എസി.ആര്‍ സാംസ്‌കാരിക പാരമ്പര്യത്തെയും ഭരണഘടനയെയും ലംഘിച്ചുവെന്ന് സ്മൃതി ഇറാനി പറഞ്ഞു.

അതേസമയം ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനമാണ് കെ.സി.ആര്‍ ഉയര്‍ത്തിയത്. രാജ്യത്ത് അധികാരമാറ്റം ഉണ്ടാകുമെന്ന് കെ.സി.ആര്‍ പറഞ്ഞു. ആരും സ്ഥിരമല്ല. മോദിക്ക് മുമ്പ് മറ്റ് പലരും ഉണ്ടായിരുന്നു. ആരാണ് രാജ്യം ഭരിക്കുന്നത് എന്ന് തീരുമാനിക്കുന്നത് ജനമാണ്. മോദി കരുതുന്നത് താന്‍ ബ്രഹ്‌മാവാണെന്നാണ്. ഇത് ജനാധിപത്യമാണ്. ഇവിടെ മാറ്റം എന്നുമുണ്ടാകുമെന്നും കെ.സി.ആര്‍ പറഞ്ഞു.

പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയെ കെ.സി.ആര്‍ വിമാനത്താവളത്തിലെത്തി സ്വീകരിച്ചിരുന്നു. ബി.ജെ.പി തുടര്‍ച്ചയായി രാജ്യത്തിന് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ചതിക്കുകയാണെന്ന് റാവു പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞ വാഗ്ദാനങ്ങളൊക്കെ നടപ്പിലാക്കാന്‍ എന്തുകൊണ്ട് മോദി സര്‍ക്കാരിന് പറ്റുന്നില്ലെന്നും കെ.സി.ആര്‍ ചോദിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in