മാഗ്സസെ പുരസ്കാരം നിരസിച്ചതിന് മൂന്നു കാരണങ്ങളുണ്ട്: യെച്ചൂരി

മാഗ്സസെ പുരസ്കാരം നിരസിച്ചതിന് മൂന്നു കാരണങ്ങളുണ്ട്: യെച്ചൂരി

കെ.കെ ശൈലജ ടീച്ചർക്ക് ലഭിച്ച മാഗ്സസെ പുരസ്കാരം നിഷേധിക്കാൻ മൂന്നു കാരണങ്ങളുണ്ടെന്ന് യെച്ചൂരി. ഒന്ന് കേരളത്തിലെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ സർക്കാരും ആരോഗ്യവകുപ്പും ഒരുമിച്ച് നേതൃത്വം കൊടുത്ത കാര്യമാണ്. അതിൽ ഒരു വ്യക്തിയെ മാത്രം അംഗീകരിക്കുന്നത് ശരിയല്ല. അത് ഒരു കൂട്ടായ്മയുടെ വിജയമാണ്. വ്യക്തികൾക്ക് മാത്രമാണ് അവർ പുരസ്ക്കാരം നൽകുന്നത്.

രണ്ട്, ഇതുവരെ ഒരു സജീവ രാഷ്ട്രീയ പ്രവർത്തകർക്കും മഗ്സസെ ലഭിച്ചിട്ടില്ല. കെ.കെ ശൈലജ ഞങ്ങളുടെ കേന്ദ്ര കമ്മിറ്റി അംഗമാണ്. ഈ പുരസ്കാരം സാധാരണയായി സാമൂഹിക പ്രവർത്തകർക്ക് നൽകുന്നതാണ്. മൂന്ന്, ഫിലിപ്പീൻസിൽ കമ്മ്യൂണിസ്റ്റുകളെ അടിച്ചമർത്തിയതിന്റെ ചരിത്രമാണ് മാഗ്‌സസെയുടെത്. ഈ കാരണങ്ങളെല്ലാം കൊണ്ടാണ് ശൈലജ ടീച്ചർ പുരസ്‌കാരം നിഷേധിച്ചത്. യെച്ചൂരി പറഞ്ഞു.

എന്തുകൊണ്ടാണ് ഈ തവണ ഒരു സജീവ രാഷ്ട്രീയ പ്രവർത്തകയെ തെരഞ്ഞെടുത്തത് എന്ന് കൃത്യമായി വിശദീകരിച്ചിട്ടില്ല. പാർട്ടി നിർദേശിച്ചതു പ്രകാരമല്ല ശൈലജ ടീച്ചർ തീരുമാനമെടുത്തത്. അത് അവരുടെ സ്വന്തം തീരുമാനമാണ്. പാർട്ടി ജനറൽ സെക്രട്ടറി എന്ന രീതിയിൽ അവർ എന്നെ വിളിച്ച് നിലപാട് അറിയിച്ചു. സ്ത്രീയായതുകൊണ്ടാണ് അവരെ പുരസ്‌കാരം സ്വീകരിക്കാൻ അനുവദിക്കാത്തത് എന്നത് അടിസ്ഥാനമില്ലാത്ത ആരോപണമാണ്. അവർ പാർട്ടിയുടെ തീരുമാനങ്ങളെടുക്കുന്ന ഏറ്റവും വലിയ കമ്മിറ്റിയിൽ അംഗമാണ്. യെച്ചൂരി കൂട്ടി ചേർത്തു.

Related Stories

No stories found.
logo
The Cue
www.thecue.in