'ശൂദ്രര്‍ ഒന്നുമറിയാത്തവര്‍, അങ്ങനെ വിളിച്ചാല്‍ അവര്‍ക്കുമാത്രം മോശമായി തോന്നുന്നു'; ജാത്യാധിക്ഷേപവുമായി പ്രഗ്യ സിങ്

'ശൂദ്രര്‍ ഒന്നുമറിയാത്തവര്‍, അങ്ങനെ വിളിച്ചാല്‍ അവര്‍ക്കുമാത്രം മോശമായി തോന്നുന്നു'; ജാത്യാധിക്ഷേപവുമായി പ്രഗ്യ സിങ്

ജാത്യാധിക്ഷേപവും വിദ്വേഷ പരാമര്‍ശങ്ങളുമായി ബിജെപി എംപി പ്രഗ്യ സിങ് ഠാക്കുര്‍ വീണ്ടും. 'ക്ഷത്രിയരെന്ന് വിളിച്ചാല്‍ ക്ഷത്രിയര്‍ക്ക് മോശമായി തോന്നാറില്ല. ബ്രാഹ്മണരെന്ന് വിളിച്ചാല്‍ ബ്രാഹ്മണര്‍ക്കും മോശമായി തോന്നാറില്ല. എന്നാല്‍ ശൂദ്രരെന്ന് ശൂദ്രരെ വിളിച്ചാല്‍ അവര്‍ക്ക് മോശമായി തോന്നുന്നു. അവര്‍ക്ക് ഒന്നും അറിയില്ലെന്നതാണ് കാരണം' - പ്രഗ്യ സിങ് പറഞ്ഞു. ബംഗാളില്‍ ഹിന്ദുസ്വരാജ് നിലവില്‍ വരുമെന്നും അവര്‍ പറഞ്ഞു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും അവര്‍ അധിക്ഷേപിച്ചു.

അവര്‍ക്ക് ഭ്രാന്താണെന്നായിരുന്നു പരാമര്‍ശം. ഇത് ഇന്ത്യയാണ്, പാകിസ്താനല്ലെന്ന് അവര്‍ മനസ്സിലാക്കണം. ഭരണം അവസാനിക്കാന്‍ പോകുന്നുവെന്ന കടുത്ത നിരാശയാണവര്‍ക്ക്. മമതയ്ക്ക് തക്ക മറുപടി നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിക്കും. ബിജെപി മികച്ച വിജയം നേടും. അവിടെ ഹിന്ദുസ്വരാജ് നിലവില്‍ വരികയും ചെയ്യും - പ്രഗ്യ പറഞ്ഞു. ബിജെപി അദ്ധ്യക്ഷന്‍ ജെ പി നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായതില്‍ മമത നടത്തിയ പ്രതികരണത്തിനെതിരെയാണ് പ്രഗ്യ രംഗത്തെത്തിയത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബിജെപിക്കാര്‍ക്ക് വേറെ പണിയില്ല. കേന്ദ്ര ആഭ്യന്തരമന്ത്രിയോ അല്ലെങ്കില്‍ നഡ്ഡയോ ഛഡ്ഡയോ ഫഡ്ഡയോ ഭഡ്ഡയോ ഇവിടെയുണ്ടാകും. തന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ തങ്ങളുടെ പ്രവര്‍ത്തകരെ ഇവര്‍ തന്നെ നിയോഗിക്കും എന്നുമായിരുന്നു മമതയുടെ വാക്കുകള്‍. ഗാന്ധി ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെ ദേശഭക്തനാണെന്നായിരുന്നു മുന്‍പ് പ്രഗ്യ പരാമര്‍ശിച്ചത്. ഇത് വന്‍ വിവാദമായിരുന്നു.

shudra feels bad if we call them shudra,Because they don't understand; Castiest Remark From Pragya Thakur.

Related Stories

No stories found.
logo
The Cue
www.thecue.in