മൂന്ന് മുന്നണികളെയും അട്ടിമറിച്ച് പൂഞ്ഞാറില്‍ ഷോണ്‍ ജോര്‍ജ്ജ്

മൂന്ന് മുന്നണികളെയും അട്ടിമറിച്ച് പൂഞ്ഞാറില്‍ ഷോണ്‍ ജോര്‍ജ്ജ്

Published on

കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് ജനപക്ഷം സ്ഥാനാര്‍ത്ഥി ഷോണ്‍ ജോര്‍ജ്ജ് വിജയിച്ചു. പൂഞ്ഞാര്‍ ഡിവിഷനില്‍ നിന്നാണ് ഷോണ്‍ ജോര്‍ജ്ജിന്റെ വിജയം. മൂന്ന് മുന്നണികളെയും പരാജയപ്പെടുത്തിയാണ് പി.സിസ ജോര്‍ജ്ജിന്റെ മകനായ ഷോണ്‍ ജോര്‍ജ്ജ് വിജയിച്ചിരിക്കുന്നത്.

യുവജനപക്ഷം സംസ്ഥാന സെക്രട്ടറിയായ ഷോണ്‍ ജോര്‍ജ്ജ് ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. നാല് സ്ഥാനാര്‍ത്ഥികളാണ് ജനപക്ഷത്തിന് വേണ്ടി തെരഞ്ഞെടുപ്പിനെ നേരിട്ടത്.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് ഷോണ്‍ ജോര്‍ജ്ജ് പൊതുരംഗത്തേക്ക് എത്തിയത്. കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗം നേതാവായിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് യുവജനക്ഷേമ ബോര്‍ഡ് ഡയറക്ടറായിരുന്നു.

logo
The Cue
www.thecue.in