കുഞ്ഞുമോന്‍ വരാന്തയില്‍ തന്നെയല്ലേ, ആദ്യമൊന്ന് അകത്ത് കയറ്; കോവൂര്‍ കുഞ്ഞുമോനോട് ഷിബു ബേബി ജോണ്‍

കുഞ്ഞുമോന്‍ വരാന്തയില്‍ തന്നെയല്ലേ, ആദ്യമൊന്ന് അകത്ത് കയറ്; കോവൂര്‍ കുഞ്ഞുമോനോട് ഷിബു ബേബി ജോണ്‍

കൊല്ലം: ആര്‍.എസ്.പിയെ എല്‍.ഡി.എഫിലേക്ക് ക്ഷണിച്ച കോവൂര്‍ കുഞ്ഞുമോനെ പരിഹസിച്ച് ഷിബു ബേബി ജോണ്‍. ഇപ്പോഴും വരാന്തയില്‍ തന്നെയല്ലേ നില്‍ക്കുന്നത്.

കുഞ്ഞുമോന്‍ ആദ്യമൊന്ന് അകത്ത് കേറ്. എന്നിട്ടാവാം മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നത് എന്നാണ് ഷിബു ബേബി ജോണ്‍ കോവൂര്‍ കുഞ്ഞുമോനോട് പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു ഷിബു ബേബി ജോണിന്റെ പ്രതികരണം.

ഷിബു ബേബി ജോണ്‍ യുഡിഎഫ് വിടുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഷിബു ബേബി ജോണ്‍ പാര്‍ട്ടിയില്‍ നിന്ന് അവധി എടുത്തപ്പോഴാണ് കോവൂര്‍ കുഞ്ഞുമോന്‍ അദ്ദേഹത്തെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്തത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആര്‍എസ്പിയെ കോവൂര്‍ കുഞ്ഞുമോന്‍ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്തതായി വാര്‍ത്ത കണ്ടു. ഇപ്പോഴും വരാന്തയില്‍ തന്നെയല്ലേ നില്‍ക്കുന്നത്. കുഞ്ഞുമോന്‍ ആദ്യമൊന്ന് അകത്ത് കേറ്. എന്നിട്ടാവാം മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നത്

The Cue
www.thecue.in