തൂണില്‍ ചേര്‍ത്തുകെട്ടി ഏഴുമണിക്കൂര്‍ ക്രൂരമായി മര്‍ദ്ദിച്ച് ജയ് ശ്രീറാം വിളിപ്പിച്ചു; മുസ്ലിം യുവാവിന് ദാരുണാന്ത്യം 

തൂണില്‍ ചേര്‍ത്തുകെട്ടി ഏഴുമണിക്കൂര്‍ ക്രൂരമായി മര്‍ദ്ദിച്ച് ജയ് ശ്രീറാം വിളിപ്പിച്ചു; മുസ്ലിം യുവാവിന് ദാരുണാന്ത്യം 

ജംഷഡ്പൂര്‍ : ഇരുചക്രവാഹനം മോഷ്ടിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം വളഞ്ഞിട്ടാക്രമിച്ച 24 കാരന് ദാരുണാന്ത്യം. ജാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ ജൂണ്‍ 18 നാണ് മുസ്ലിം യുവാവ് ക്രൂരവേട്ടയ്ക്കിരയായത്. ഏഴ് മണിക്കൂര്‍ പീഡനത്തിനിരയായ ഷാംസ് ടബ്രേസാണ് കൊല്ലപ്പെട്ടത്. ക്രൂരമായി പ്രഹരിച്ച് ഇയാളെക്കൊണ്ട് ഒരു സംഘം ജയ് ശ്രീറാം വിളിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മോഷ്ടിച്ചില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും വടികളുപയോഗിച്ചും മറ്റും ഇയാളെ മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ബോധരഹിതനായ നിലയിലാണ് ഇയാളെ അക്രമികള്‍ പൊലീസിന് കൈമാറിയത്. എന്നാല്‍ പൊലീസ് കസ്റ്റഡിയില്‍ മതിയായ ചികിത്സ നല്‍കിയില്ലെന്ന് ആരോപിച്ച് യുവാവിന്റെ കുടുംബം രംഗത്തെത്തി.

വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന തങ്ങളുടെ ആവശ്യം പൊലീസ് തള്ളിയെന്നും കുടുംബം ആരോപിച്ചു. ഷാംസിനെ ആക്രമിച്ചവര്‍ക്കും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കും എതിരെ കര്‍ശന നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. പ്രാദേശിക ആശുപത്രിയില്‍ പ്രാഥമിക പരിശോധന നടത്തിയശേഷം ഇയാളെ പൊലീസ് സെറേയ്‌കേലയിലെ ജയിലിലാക്കുകയായിരുന്നു. ഇവിടെവെച്ച് ഇയാളുടെ ആരോഗ്യ നല വഷളായി. തുടര്‍ന്ന് സദര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ മരണത്തില്‍ വ്യക്തതയാവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ രംഗത്തെത്തിയതോടെ സ്ഥീരകരണത്തിനായി ജംഷഡ്പൂരിലെ സ്വകാര്യ ആശുപത്രിലേക്ക് മാറ്റി.

തൂണില്‍ ചേര്‍ത്തുകെട്ടി ഏഴുമണിക്കൂര്‍ ക്രൂരമായി മര്‍ദ്ദിച്ച് ജയ് ശ്രീറാം വിളിപ്പിച്ചു; മുസ്ലിം യുവാവിന് ദാരുണാന്ത്യം 
‘പരാതിയുടെ ഗൗരവം ധരിപ്പിച്ചിരുന്നു’; കോടിയേരിയുടെ വാദം തള്ളി മധ്യസ്ഥനായ അഭിഭാഷകന്‍ 

ഇവിടെ വെച്ചും മരണം സ്ഥിരീകരിക്കുകയായിരുന്നു. യുവാവിനെ ആക്രമിച്ച സംഭവത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചെന്ന് പൊലീസ് അറിയിച്ചു. ജംഷഡ്പൂരില്‍ നിന്ന് ഷാംസും സുഹൃത്തുക്കളും സെറേയ്‌കേലയിലെ വീട്ടിലേക്ക് പോകുംവഴിയാണ് ആക്രമിക്കപ്പെട്ടത്. ഇയാളുടെ വീട്ടില്‍ നിന്ന് 5 കിലോ മീറ്റര്‍ അകലെവെച്ചായിരുന്നു സംഭവം. ഇവിടെ ഒരു ഇരുചക്രവാഹനം മോഷണം പോയിരുന്നു. ഇതോടെ ഗ്രാമവാസികള്‍ ഷാംസിനെ പിടികൂടുകയും ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ച് ആക്രമിക്കുകയുമായിരുന്നു. ഇയാളുടെ സുഹൃത്തുക്കള്‍ ഓടിരക്ഷപ്പെട്ടു. രാത്രി മുഴുവന്‍ ഷാംസിനെ ക്രൂരമായി മര്‍ദ്ദിച്ചു. ബോധം നഷ്ടമായപ്പോള്‍ പൊലീസിന് കൈമാറി.

തൂണില്‍ ചേര്‍ത്തുകെട്ടി ഏഴുമണിക്കൂര്‍ ക്രൂരമായി മര്‍ദ്ദിച്ച് ജയ് ശ്രീറാം വിളിപ്പിച്ചു; മുസ്ലിം യുവാവിന് ദാരുണാന്ത്യം 
‘എല്ലാവര്‍ക്കും ആത്മഹത്യ ചെയ്യാനാകില്ല’; നാല് കോടിയുടെ ഹോംസ്‌റ്റേയ്ക്ക് കെഎസ്ഇബി രണ്ട് വര്‍ഷമായി വൈദ്യുതി നല്‍കുന്നില്ലെന്ന് പ്രവാസി  

താന്‍ മോഷണം നടത്തിയിട്ടില്ലെന്ന് ഇയാള്‍ ആവര്‍ത്തിച്ച് പറയുന്നുണ്ടായിരുന്നു. എന്നാല്‍ ഇത് മുഖവിലയ്‌ക്കെടുക്കാതെ അക്രമികള്‍ ഇയാളെ ഓരോ അടിക്കും ജയ് ശ്രീറാം വിളിപ്പിച്ചു. ഷാംസിന്റെ ബന്ധുക്കളോട് പൊലീസ് മോശമായാണ് പെരുമാറിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കള്ളനുവേണ്ടി സംസാരിക്കാന്‍ വന്നതാണോയെന്ന് പൊലീസ് അധിക്ഷേപിച്ചതായി ഒരു ബന്ധു വെളിപ്പെടുത്തി. ഷാംസിനെ കാണാന്‍ പൊലീസ് അനുവദിച്ചില്ലെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ കാര്യം പൊലീസ് ബന്ധുക്കളെ അറിയിച്ചിരുന്നില്ല. ആ രാത്രിയില്‍ തന്നെ ഷാംസ് മരണപ്പെട്ടിട്ടുണ്ടാകാമെന്ന സംശയമാണ് കുടുംബം പങ്കുവെയ്ക്കുന്നത്.

logo
The Cue
www.thecue.in