മറ്റൊരു ഷഹീന്‍ബാഗായി ചെന്നൈ തെരുവുകള്‍; പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം കനക്കുന്നു 

മറ്റൊരു ഷഹീന്‍ബാഗായി ചെന്നൈ തെരുവുകള്‍; പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം കനക്കുന്നു 

ഷഹീന്‍ബാഗ് മോഡലില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചൈന്നൈ തെരുവുകളിലും പ്രതിഷേധം. മുസ്ലീം സംഘടനകള്‍ നടത്തിയ സമരത്തിന് നേരെ പൊലീസ് നടത്തിയ ലാത്തിചാര്‍ജിന് പിന്നാലെ പ്രതിഷേധം കൂടുതല്‍ ശക്തമായി. മൗണ്ട് റോഡ്, വാഷര്‍മാന്‍പേട്ട് എന്നിവിടങ്ങളിലുള്‍പ്പടെ നൂറുകണക്കിന് സ്ത്രീകളുടെ പ്രതിഷേധം തുടരുകയാണ്. വെള്ളിയാഴ്ച രാത്രി പൊലീസ് നടത്തിയ ലാത്തിചാര്‍ജില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൊലീസ് നടപടിക്കെതിരെ ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ രംഗത്തെത്തി. നടപടിയില്‍ അപലപിച്ച സ്റ്റാലിന്‍ പ്രതിഷേധക്കാര്‍ക്കെതിരെ എടുത്ത കേടുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധത്തില്‍ പങ്കെടുത്ത നൂറിലധികം ആളുകളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

 മറ്റൊരു ഷഹീന്‍ബാഗായി ചെന്നൈ തെരുവുകള്‍; പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം കനക്കുന്നു 
‘പൗരത്വ നിയമത്തെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളെന്ന് വിളിക്കാനാകില്ല’;  പ്രതിഷേധങ്ങള്‍ പാടില്ലെന്ന ഉത്തരവ് തള്ളി ബോംബെ ഹൈക്കോടതി

വെള്ളിയാഴ്ച ഉച്ചയോടെയാണ് സമരം ആരംഭിച്ചത്. നൂറുകണക്കിന് സ്ത്രീകളും കുട്ടികളുമടക്കം പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ മുന്നോട്ട് വെയ്ക്കുന്നത്. സംസ്ഥാനസര്‍ക്കാര്‍ പൗരത്വ നിയമഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ പ്രമേയം പാസാക്കണമെന്നാണ് ഒന്ന്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നേരിട്ട് ഉറപ്പ് നല്‍കണം, സിഎഎ പിന്‍വലിക്കണം എന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു.

സമരം ഉടന്‍ പിന്‍വലിക്കണമെന്ന് പ്രതിഷേധക്കാരോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് പ്രതിഷേധക്കാര്‍ തയ്യാറായില്ല. രാത്രിയായിട്ടും സമരക്കാര്‍ പിന്‍വാങ്ങാതിരുന്നതോടെ പൊലീസ് ലാത്തിച്ചാര്‍ജ് ആരംഭിച്ചു. ഇതോടെ പ്രതിഷേധം കൂടുതല്‍ ശക്തമാവുകയായിരുന്നു.

logo
The Cue
www.thecue.in