സംഘപരിവാര്‍ അജണ്ടകളാണ്  നടപ്പിലാക്കുന്നത്; ലക്ഷദ്വീപിന് വേണ്ടി കേരള നിയമസഭാ പ്രമേയം പാസാക്കണമെന്ന് ഷാഫി പറമ്പില്‍

സംഘപരിവാര്‍ അജണ്ടകളാണ് നടപ്പിലാക്കുന്നത്; ലക്ഷദ്വീപിന് വേണ്ടി കേരള നിയമസഭാ പ്രമേയം പാസാക്കണമെന്ന് ഷാഫി പറമ്പില്‍

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള നിയമസഭ പ്രമേയം പാസാക്കണമെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. ഇക്കാര്യമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും സ്പീക്കർക്കും ഷാഫി പറമ്പിൽ കത്തയച്ചു. സംഘപരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കുവാനുള്ള സാംസ്‌കാരിക അധിനിവേശമാണ് ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ നടപ്പിലാക്കുന്നതെന്ന് ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു.

ഷാഫി പറമ്പിലിന്റെ കത്തിൽ പറയുന്നത്

കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്റ്റ് അധിനിവേശം ലക്ഷദ്വീപിലെ സാധാരണ ജനങ്ങളുടെ ജീവിതത്തേയും നിലനില്‍പ്പിനേയും, തൊഴില്‍, യാത്ര, ജനാധിപത്യപ്രക്രിയയിലെ പങ്കാളിത്തം, ഭക്ഷണരീതികള്‍ തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെട്ട പലകാര്യങ്ങളും യാതാരു ജനാധിപത്യ മര്യാദയും കാണിക്കാതെ കേന്ദ്രസര്‍ക്കാരിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തലത്തില്‍ നടപ്പിലാക്കുന്ന സംഘ്പരിവാര്‍ അജണ്ടക്കെതിരെ ലക്ഷദ്വീപ് ജനത നടത്തുന്ന പോരാട്ടത്തിന് മലയാളി സമൂഹത്തിന്റെ ഐക്യദാര്‍ഢ്യം എന്ന നിലക്ക് കേരള നിയമസഭ ഒരു പ്രമേയം ഐക്യകണ്‌ഠേന പാസാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

മാധ്യമങ്ങളോടുള്ള ഷാഫി പറമ്പലിന്റെ പ്രതികരണം

സംഘപരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കുവാനുള്ള സാംസ്‌കാരിക അധിനിവേശമാണ് ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ നടപ്പിലാക്കുന്നത്. ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റര്‍ ഫാസിസ്റ്റ് അജണ്ടയുടെ പ്രക്രിയ മാത്രാമാണ് . ലക്ഷദ്വീപിലെ ജനതയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തേണ്ടത് ഓരോ ജനാധിപത്യ ബോധമുള്ള ഇന്ത്യക്കാരന്റെയും ഉത്തരവാദിത്വമാണ്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ഉദാത്തമായ വേദിയാണ് കേരള നിയമസഭ. മുന്‍ കാലങ്ങളിലെ പോലെ ഈ ഫാസിസ്റ്റ് അതിക്രമത്തിനെതിരെയുള്ള യോജിച്ച ശബ്ദവും കേരള നിയമസഭയില്‍ നിന്ന് മുഴങ്ങുവാന്‍, ഒരു ഐക്യദാര്‍ഢ്യ പ്രമേയം പാസാക്കുവാന്‍ ബഹുമാനപ്പെട്ട സ്പീക്കര്‍ക്കും, മുഖ്യമന്ത്രിക്കും, പ്രതിപക്ഷ നേതാവിനും കത്ത് നല്കി.

Related Stories

No stories found.
logo
The Cue
www.thecue.in