പാനൂരില്‍ കുട്ടിയെ പീഡിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യാനാകാത്തത് പൊലീസിന്റെ വീഴ്ച, ഇനി വൈകരുതെന്ന് മന്ത്രി കെ കെ ശൈലജ

പാനൂരില്‍ കുട്ടിയെ പീഡിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യാനാകാത്തത് പൊലീസിന്റെ വീഴ്ച, ഇനി വൈകരുതെന്ന് മന്ത്രി കെ കെ ശൈലജ

കണ്ണൂര്‍ പാനൂര്‍ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകന്‍ പദ്മരാജനെ അറസ്റ്റ് ചെയ്യാനാകാത്തത് പൊലീസിന്റെ വീഴ്ചയെന്ന് ആരോഗ്യമന്ത്രിയും സ്ഥലം എംഎല്‍എയുമായ കെ.കെ ശൈലജ ടീച്ചര്‍. ഇക്കാര്യത്തില്‍ മിനിഞ്ഞാന്ന് ഡിജിപിയോട് സംസാരിച്ചിരുന്നതായും കെ കെ ശൈലജ. ഫേസ്ബുക്ക് ലൈവില്‍ ചോദ്യത്തോടാണ് മന്ത്രിയുടെ പ്രതികരണം.

വളരെ സങ്കടകരമായ കാര്യമാണ്. സംഭവം അറിഞ്ഞയുടനെ ഡിവൈഎസ്പി വേണുഗോപാലിനെ നേരിട്ട് വിളിച്ചിരുന്നു. കുട്ടിയുടെ രക്ഷിതാക്കള്‍ ആ സമയത്ത് ഡിവൈഎസ്പിയുടെ മുന്നിലുണ്ടായിരുന്നു. അത് അറിഞ്ഞിരുന്നില്ല. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണ് കുട്ടിയോട് ചെയ്തത്. ആ കുട്ടി അനുഭവിച്ച പ്രയാസങ്ങള്‍ ഇപ്പോഴും മനസില്‍ നിന്ന് പോകുന്നില്ല. ഉടനെ അറസ്റ്റ് ചെയ്യുമെന്ന് ഡിവൈഎസ്പി പറഞ്ഞിരുന്നു. ഞാന്‍ കൊവിഡ് വ്യാപനത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തിരുന്നുവെന്നാണ് ഞാന്‍ കരുതിയിരുന്നത് പ്രതിയെ പിടികൂടിയില്ലെന്ന് അറിഞ്ഞപ്പോള്‍ മിനിഞ്ഞാന്ന് ഡിജിപിയെ വിളിച്ച് അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രതി ഒളിവിലാണ് രണ്ട് ദിവസത്തിനകം അറസ്റ്റ് ചെയ്യുമെന്ന് ഡിജിപി അറിയിച്ചു. ഒരു കാരണവശാലും അംഗീകരിക്കാനാകാത്തതാണ്. ഇന്ന് ഡിവൈഎസ്പിയെ വീണ്ടും വിളിച്ചു. ഇനിയും രണ്ട് ദിവസം എന്ന് പറഞ്ഞ് പോകാനാകില്ല. കൊറോണയുടെ പ്രവര്‍ത്തനത്തിലാണ് പൊലീസ് എന്നത് ന്യായമല്ല. പ്രതിയെ അറസ്റ്റ് ചെയ്യുക എന്ന അനിവാര്യമാണ്. പ്രതിയെ ഇത്ര നാളും പിടിച്ചില്ലെന്നത് അംഗീകരിക്കാനാത്തതാണ്. ഡിവൈഎസ്പി അടിയന്തരമായി ഇടപെടണം. കേരളാ പൊലീസിനെ അപമാനിക്കരുത്.

തലശ്ശേരി ഡിവൈഎസ്പി വേണുഗോപാലന്‍ കെ.വി ദ ക്യുവിനോട്

അധ്യാപകന്‍ ഒളിവിലാണെന്ന് പൊലീസ്. അറസ്റ്റ് വൈകുന്നതെന്ന് ഇതുകൊണ്ടാണെന്നും വിശദീകരണം. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പ്രതി പദ്മരാജന്‍ കണ്ണൂര്‍ ജില്ല വിട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് തലശ്ശേരി ഡിവൈഎസ്പി വേണുഗോപാലന്‍ കെ.വി ദ ക്യുവിനോട് പറഞ്ഞു. അധ്യാപകനെതിരെ പോക്‌സോ പ്രകാരം കേസെടുത്തിട്ട് 25 ദിവസങ്ങള്‍ കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ കേസ് അന്വേഷണത്തെ ബാധിച്ചിട്ടുണ്ടെന്ന് ഡിവൈഎസ്പി പറഞ്ഞു. പദ്മരാജന്‍ കോഴിക്കോട്ടേക്കോ ബാംഗ്ലൂരിലേക്കോ കടന്നുവെന്നാണ് കരുതുന്നത്. മൊബൈല്‍ ഓഫ് ചെയ്തിരിക്കുകയാണ്. പെണ്‍കുട്ടിയുടെ പരാതിയുള്ളതിനാല്‍ കേസ് ശക്തമായി തന്നെ മുന്നോട്ട് കൊണ്ടുപോകുമെന്നും ഡിവൈഎസ്പി കെ വേണുഗോപാലന്‍.

പാനൂരില്‍ കുട്ടിയെ പീഡിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യാനാകാത്തത് പൊലീസിന്റെ വീഴ്ച, ഇനി വൈകരുതെന്ന് മന്ത്രി കെ കെ ശൈലജ
നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവ് ഒളിവിലെന്ന് പൊലീസ്; അറസ്റ്റ് വൈകുന്നത് കൊവിഡ് കാരണമെന്ന് വിശദീകരണം

Related Stories

No stories found.
logo
The Cue
www.thecue.in