കസ്റ്റംസിന് കോടതിയുടെ രൂക്ഷവിമര്‍ശനം, ശിവശങ്കറിനെ ഭയമോയെന്നും ചോദ്യം, 5 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

കസ്റ്റംസിന് കോടതിയുടെ രൂക്ഷവിമര്‍ശനം, ശിവശങ്കറിനെ ഭയമോയെന്നും ചോദ്യം, 5 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള കസ്റ്റംസിന്റെ അപേക്ഷ പരിഗണിക്കവെ അന്വേഷണ സംഘത്തിന് നേരെ രൂക്ഷവിമര്‍ശനവുമായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. എന്തിനാണ് കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നതെന്ന് അപക്ഷയില്‍ വ്യക്തമാക്കണമെന്ന് കോടതി പറഞ്ഞു. എന്തിന് കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം എന്നതിന് കൃത്യമായ കാരണം വിശദീകരിക്കാന്‍ അന്വേഷണസംഘത്തിനായിട്ടില്ല. പതിനൊന്നാം മണിക്കൂറില്‍ അറസ്റ്റിന് പ്രേരിപ്പിച്ച ഘടകമെന്താണെന്നും കോടതി ചോദിച്ചു.

ബലവത്തായ എന്ത് തെളിവാണ് ലഭിച്ചതെന്ന് വ്യക്തമാക്കണമെന്ന്‌ കോടതി പറഞ്ഞു. ശിവശങ്കറിന്റെ ഉയര്‍ന്ന പദവികള്‍ ഒന്നും കസ്റ്റഡി അപേക്ഷയില്‍ രേഖപ്പെടുത്തിയിട്ടില്ല. മാധവന്‍നായരുടെ മകന്‍ ശിവശങ്കര്‍ എന്ന് രേഖപ്പെടുത്തിയത് എന്തുകൊണ്ടാണെന്നും അതില്‍ എന്തിനാണ് മടിയെന്നും ശിവശങ്കറിനെ കസ്റ്റംസിന് ഭയമാണോയെന്നും ചോദിച്ചു. സ്വപ്‌നയുടെയും മറ്റ് പ്രതികളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ഉന്നത സ്ഥാനത്തിരുന്ന് അനധികൃത ഇടപെടലുകള്‍ അദ്ദേഹം നടത്തിയെന്നുമായിരുന്നു കസ്റ്റംസിന്റെ മറുപടി. കള്ളക്കടത്തിന്റെ രീതികളെക്കുറിച്ചും കൂടുതല്‍ പേരുടെ പങ്കിനെക്കുറിച്ചും വ്യക്തമാകാന്‍ ശിവശങ്കറിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമായിരുന്നു കസ്റ്റംസിന്റെ വാദം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

10 ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നത്. അന്വേഷണസംഘം ഉന്നയിക്കുന്നതിലെ ഗൗരവം പരിഗണിച്ച് 5 ദിവസത്തക്ക് കസ്റ്റഡിയില്‍ വിടുന്നതായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി. 9 തവണ ചോദ്യം ചെയ്തിട്ടും ലഭിക്കാത്ത എന്ത് തെളിവാണ് ഇനി കിട്ടാനുള്ളതെന്നും അദ്ദേഹത്തെ മനപൂര്‍വം കുടുക്കാന്‍ കസ്റ്റംസ് ശ്രമിക്കുകയാണെന്നുമായിരുന്നു ശിവശങ്കറിന്റെ അഭിഭാഷകന്റെ വാദം. ഇതേ തുടര്‍ന്നാണ് അന്വേഷണസംഘത്തെ വിമര്‍ശിക്കുകയും കോടതി ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തത്.

Sessions Court Slams Customs Over Custody Application to Interrogate Sivasankar

Related Stories

No stories found.
logo
The Cue
www.thecue.in