ചരിത്രവിധി; രാജ്യദ്രോഹ നിയമം മരവിപ്പിച്ച് സുപ്രീം കോടതി

ചരിത്രവിധി; രാജ്യദ്രോഹ നിയമം മരവിപ്പിച്ച് സുപ്രീം കോടതി

രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട് പുതിയ കേസുകള്‍ എടുക്കുന്നത് മരവിപ്പിച്ച് സുപ്രീം കോടതി. കൊളോണിയല്‍ കാലത്ത് കൊണ്ടുവന്ന രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ പുനഃപരിശോധന കേന്ദ്ര സര്‍ക്കാര്‍ പൂര്‍ത്തിയാക്കുന്നത് വരെയാണ് കുറ്റം ചുമത്തുന്നത് മരവിപ്പിക്കുക.

കേന്ദ്രവും സംസ്ഥാനങ്ങളും ഇന്ത്യന്‍ ശിക്ഷാ നിയമം 124 എ വകുപ്പ് അനുസരിച്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ഉത്തരവില്‍ മരവിപ്പിക്കുക എന്ന വാക്ക് കോടതി ഉപയോഗിച്ചില്ലെങ്കിലും പ്രസ്തുത വകുപ്പ് ചുമത്താന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും സംസ്ഥാന സര്‍ക്കാരുകളെയും വിശ്വാസത്തിലെടുക്കുന്നുവെന്നാണ് കോടതി പറഞ്ഞത്.

രാജ്യദ്രോഹ നിയമപ്രകാരം കേസെടുക്കുന്നത് ഒഴിവാക്കാന്‍ ആകില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. എന്നാല്‍ സുപ്രീം കോടതി കേന്ദ്രത്തിന്റെ വാദം അംഗീകരിച്ചില്ല.

ഇന്ത്യയില്‍ 800 ലധികം രാജ്യദ്രോഹ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 13,000 പേര്‍ ജയിലില്‍ കഴിയുന്നുണ്ടെന്നും പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു.

The Cue
www.thecue.in