ബസുടമകളുടെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി; ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

ബസുടമകളുടെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി; ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

സംസ്ഥാനത്തെ സ്വകാര്യബസ് ഉടമകള്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു. ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നായിരുന്നു പ്രഖ്യാപനം. സ്വകാര്യ ബസ് ഉടമകളുടെ സംഘടന ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. തിങ്കളാഴ്ച രാത്രി 10 മണിക്കായിരുന്നു ചര്‍ച്ച.

രണ്ട് മണിക്കൂറോളമാണ് ചര്‍ച്ച നീണ്ടത്. ഈ മാസം 18-നകം ബസുടമകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കുമെന്നാണ് ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി ആന്റണി രാജു പറഞ്ഞത്. ചര്‍ച്ചകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. അനുകൂലമായ സമീപനമാണ് സര്‍ക്കാരിന്റെ ഭഗത്തുനിന്നുണ്ടായതെന്നും, അന്തിമ തീരുമാനത്തിന് ഒരാഴ്ച സമയം നല്‍കിയതായും ബസ് ഉടമകളും പ്രതികരിച്ചു.

ഇന്ധനവില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍, ഡീസല്‍ സബ്‌സിഡി നല്‍കണം, മിനിമം യാത്രാ നിരക്ക് വര്‍ധിപ്പിക്കണം, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in