എടിഎമ്മില്‍ ഒടിപി; പണം പിന്‍വലിക്കാന്‍ പുതിയ സംവിധാനവുമായി എസ്ബിഐ

എടിഎമ്മില്‍ ഒടിപി; പണം പിന്‍വലിക്കാന്‍ പുതിയ സംവിധാനവുമായി എസ്ബിഐ

എസ്ബിഐയുടെ എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് ഒടിപി സംവിധാനം ഏര്‍പ്പെടുത്തുന്നു. അനധികൃത പണമിടപാടുകള്‍ തടയുന്നതിനാണ് പാസ് വേജ് ഏര്‍പ്പെടുത്തുന്നത്. ജനുവരി ഒന്നുമുതല്‍ ഇത് നിലവില്‍ വരും.

എടിഎമ്മില്‍ ഒടിപി; പണം പിന്‍വലിക്കാന്‍ പുതിയ സംവിധാനവുമായി എസ്ബിഐ
ആര്‍ട്ട് അറ്റാക്ക് ; ‘തടങ്കല്‍ പാളയങ്ങള്‍’ കത്തിച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോഴിക്കോടിന്റെ പ്രതിഷേധം 

10000 രൂപയ്ക്ക് മുകളിലുള്ള തുക പിന്‍വലിക്കുന്നതിനാണ് ഒടിപി. രാത്രി എട്ട് മണി മുതല്‍ രാവിലെ എട്ട് വരെയാണ് നിയന്ത്രണം. ബാങ്ക് അകൗണ്ടിനൊപ്പം നല്‍കിയ മൊബൈല്‍ നമ്പറിലേക്കാണ് ഒടിപി എത്തുക. മറ്റ് ബാങ്കുകളില്‍ നിന്ന് എസ്ബിഐ കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതിന് ഈ നിയന്ത്രണമുണ്ടാകില്ല.

എടിഎമ്മില്‍ ഒടിപി; പണം പിന്‍വലിക്കാന്‍ പുതിയ സംവിധാനവുമായി എസ്ബിഐ
‘രാജ്യം വിടണം’ ; പൗരത്വ നിയമത്തിനെതിരെ കൊച്ചിയില്‍ പ്രതിഷേധിച്ച വിദേശ വനിതയോട് ഇമിഗ്രേഷന്‍ വകുപ്പ് 

എടിഎമ്മില്‍ നിന്നും പിന്‍വലിക്കാനുള്ള പണമെത്രയാണെന്ന് ടൈപ്പ് ചെയ്യുമ്പോള്‍ മൊബൈലിലില്‍ ഒടിപി ലഭിക്കും. അത് എടിഎമ്മില്‍ ടൈപ്പ് ചെയ്ത് നല്‍കണം. ഇത് പൂര്‍ത്തിയായാല്‍ പണം ലഭിക്കും. കാര്‍ഡ് ദുരുപയോഗം ചെയ്ത് പണം തട്ടുന്നത് തടയാനാണ് ശ്രമം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in