കാസര്‍ഗോഡുകാരന് എന്ത് വ്യക്തി വൈരാഗ്യമാണ്? സന്ദീപ് വധ കേസില്‍ പ്രതികളെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ പ്രതിഷേധവുമായി നാട്ടുകാര്‍

കാസര്‍ഗോഡുകാരന് എന്ത് വ്യക്തി വൈരാഗ്യമാണ്? സന്ദീപ് വധ കേസില്‍ പ്രതികളെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ പ്രതിഷേധവുമായി നാട്ടുകാര്‍

തിരുവല്ല സന്ദീപ് വധക്കേസില്‍ പ്രതികളെ പൊലീസ് തെളിവെടുപ്പിനെത്തിച്ചപ്പോള്‍ സംഘര്‍ഷം. കൊലപാതകം നടന്ന ചാത്തങ്കരയില്‍ അഞ്ച് പ്രതികളെയും പൊലീസ് എത്തിച്ചപ്പോള്‍ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ സംഘടിച്ചെത്തുകയായിരുന്നു.

പ്രതികളുമായി തെളിവെടുപ്പിന് പൊലീസ് എത്തുമെന്ന് അറിഞ്ഞുകൊണ്ട് നാട്ടുകാര്‍ നേരത്തെ പ്രദേശത്ത് സംഘടിച്ച് നിന്നിരുന്നു. പ്രതികളെ ആക്രമിക്കുമെന്ന സാഹചര്യം വന്നതിന് പിന്നാലെയാണ് പ്രതികളുമായി പൊലീസ് മടങ്ങിയത്.

സ്ത്രീകളുള്‍പ്പെടെയാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. കാസര്‍ഗോഡ് സ്വദേശിയായ മന്‍സൂറെന്ന പ്രതിക്ക് എന്ത് വ്യക്തിവൈരാഗ്യമാണ് സന്ദീപിനോട് എന്നുള്‍പ്പെടെ വിളിച്ച് ചോദിച്ചാണ് നാട്ടുകാര്‍ പ്രദേശത്ത് എത്തിയത്.

സിപിഐഎം പ്രവര്‍ത്തകന്‍ എന്നതിനപ്പുറം നാട്ടുകാര്‍ക്കിടയില്‍ വളരെ ജനകീയനായ നേതാവായിരുന്നു സന്ദീപ്. കേസിലെ ഒന്നാം പ്രതി ജിഷ്ണു സന്ദീപിന്റെ വീടിനടുത്താണ്. ഇരുവരെയും നാട്ടുകാര്‍ക്ക് നന്നായി അറിയാവുന്നതാണ്. സന്ദീപും സുഹൃത്തുക്കളും സ്ഥിരമായി ഇരിക്കുന്ന കലുങ്കിനടുത്തുവെച്ചാണ് പ്രതികള്‍ സന്ദീപിനെ കൊലപ്പെടുത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in