പൂര്‍വ്വികരുടെ രാഷ്ട്രീയ നിലപാടില്‍ തന്നെ; വ്യക്തമാക്കി സമസ്ത

പൂര്‍വ്വികരുടെ രാഷ്ട്രീയ നിലപാടില്‍ തന്നെ;  വ്യക്തമാക്കി സമസ്ത

പൂര്‍വ്വിക നേതാക്കളിലൂടെ കൈമാറി വന്നിട്ടുള്ള രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് സമസ്ത. സോഷ്യല്‍ മീഡിയയിലും മറ്റും നടന്നുകൊണ്ടിരിക്കുന്ന അനാവശ്യ ചര്‍ച്ചകള്‍ പ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടാവാന്‍ പാടില്ലാത്തതാണെന്നും മേലില്‍ ആവര്‍ത്തിക്കുന്ന പക്ഷം ശക്തമായ അച്ചടക്ക നടപടികള്‍ക്കു വിധേയമായിരിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായ യോഗത്തില്‍ 26 പേര്‍ പങ്കെടുത്തിരുന്നു. കൂടിയാലോചനയില്ലാതെ തീരുമാനങ്ങള്‍ ആരും പ്രഖ്യാപിക്കരുതെന്നും കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

വഖഫ് വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിന് അടുത്ത നിയമസഭാ സമ്മേളനം വരെ കാത്തിരിക്കാനും യോഗത്തില്‍ ധാരണയായി.

The Cue
www.thecue.in