'ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നതില്‍ തെറ്റുപറ്റി'; കര്‍ണാടകയിലെ ഹിജാബ് നിരോധനത്തില്‍ സമസ്ത സുപ്രീംകോടതിയില്‍

'ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നതില്‍ തെറ്റുപറ്റി'; കര്‍ണാടകയിലെ ഹിജാബ് നിരോധനത്തില്‍ സമസ്ത സുപ്രീംകോടതിയില്‍

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച കര്‍ണാടക സര്‍ക്കാരിന്റെ ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് സമസ്ത. ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണ് നിരോധനം മൂലം ഉണ്ടായതെന്ന് സമസ്ത കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കി.

സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരാണ് ഹര്‍ജി നല്‍കികിയിരിക്കുന്നത്. അഡ്വ. സുല്‍ഫിക്കര്‍ അലി മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നതില്‍ ഹൈക്കോടതിയ്ക്ക് തെറ്റുപറ്റി. ഖുര്‍ആനിലെ വചനങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് വ്യാഖ്യാനിച്ചാണ് ഹിജാബ് അനിവാര്യമായ മതാചാരമല്ലെന്ന് ഹൈക്കോടതി കണ്ടെത്തിയതെന്നും ഹര്‍ജിയില്‍ പറയുന്നു.

മുസ്ലിം സ്ത്രീകള്‍ പൊതു സ്ഥലങ്ങളില്‍ മുഖവും കഴുത്തും ശിരോവസ്ത്രം ഉപയോഗിച്ച് മറയ്ക്കണമെന്ന് ഖുര്‍ആന്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

അനിവാര്യമായ മതാചാരങ്ങള്‍ പാലിക്കാന്‍ ഭരണഘടനയുടെ 25ാം അനുഛേദം നല്‍കുന്ന ഉറപ്പിന്റെ ലംഘനമാണ് ഹിജാബ് നിരോധനം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോം ഏര്‍പ്പെടുത്തുന്നിതിനോട് തങ്ങള്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍ യൂണിഫോമിന് മുകളിലൂടെ അതേ നിറത്തിലുള്ള ശിരോവസ്ത്രം ധരിക്കാന്‍ മുസ്ലിം പെണ്‍കുട്ടികളെ അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in