പുസ്തകം എതിര്‍ക്കുന്നത് ഹിന്ദുമതത്തെയല്ല,ഹിന്ദുത്വത്തെയാണ്; അയോധ്യ പുസ്തക വിവാദത്തില്‍ സല്‍മാന്‍ ഖുര്‍ഷിദ്

പുസ്തകം എതിര്‍ക്കുന്നത് ഹിന്ദുമതത്തെയല്ല,ഹിന്ദുത്വത്തെയാണ്; അയോധ്യ പുസ്തക വിവാദത്തില്‍ സല്‍മാന്‍ ഖുര്‍ഷിദ്

അയോധ്യ പുസ്തക വിവാദത്തില്‍ വിശദീകരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ്. തന്റെ പുസ്തകം ഹിന്ദുമതത്തെ പിന്തുണയ്ക്കുകയും ഹിന്ദുത്വയെ ചോദ്യം ചെയ്യുന്നതുമാണെന്ന് സല്‍മാന്‍ ഖുര്‍ഷിദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഈ പുസ്തകമില്ലെങ്കിലും ബി.ജെ.പിക്കാര്‍ മറ്റൊരു വിവാദം ഉണ്ടാക്കും. പുസ്തകത്തെ എതിര്‍ക്കുന്ന ബി.ജെ.പി രാമക്ഷേത്ര വിധിയെ ആണ് തള്ളി പറയുന്നതെന്നും ഖുര്‍ഷിദ് ചൂണ്ടിക്കാട്ടി.

ഗുലാം നബി ആസാദിന്റെ വിമര്‍ശനത്തിനെതിരെയും സല്‍മാന്‍ ഖുര്‍ഷിദ് പ്രതികരിച്ചു. ഇത് ഒരുവിവാദമല്ല സത്യമാണ്. സത്യത്തെ വിവാദമാക്കുന്നവരോട് വേണം വിശദീകരണം ചോദിക്കാന്‍. ബി.ജെ.പി പറയുന്നത് ഏറ്റുപറയാനല്ല കോണ്‍ഗ്രസ് അങ്ങനെ ആയാല്‍ ബി.ജെ.പിയുടെ ബി ടീമാകും കോണ്‍ഗ്രസ്. ബി.ജെ.പിയെ എതിര്‍ത്തേ കോണ്‍ഗ്രസിന് മുന്നേറാനാകൂ. ഒരു വരി എടുത്താണ് അവര്‍ വിവാദമുണ്ടാക്കുന്നത്. എന്റെ പുസ്തകം തെറ്റാണെന്ന് ബി.ജെ.പി പറയുന്നു. അങ്ങനെ എങ്കില്‍ അവര്‍ തള്ളിപ്പറയുന്നത് സുപ്രീം കോടതി വിധിയെയാണെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

രാഹുല്‍ ഗാന്ധി പറഞ്ഞതാണ് കോണ്‍ഗ്രസിന്റെ നിലപാട്. പുസ്തകത്തെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയെ പിന്തുണയ്ക്കുകയാണോ എന്നും സല്‍മാന്‍ ഖുര്‍ഷിദ് ചോദിച്ചു.

സല്‍മാന്‍ ഖുര്‍ഷിദിന്റെ സണ്‍റൈസ് ഓവര്‍ അയോധ്യ: നേഷന്‍ഹുഡ് ഇന്‍ ഔര്‍ ടൈംസ് എന്ന പുസ്തകത്തിലെ പരാമര്‍ശമാണ് വിവാദത്തിന് വഴിവെച്ചത്. ഹിന്ദുത്വ തീവ്രവാദം ഇല്‌സാമിക് സ്റ്റേറ്റിനെയും ബൊക്കോ ഹറമിനെയും പോലെയാണെന്ന പരാമര്‍ശമാണ് ബി.ജെ.പി വിവാദമാക്കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in