എല്ലാം മതത്തിനോട് ചേര്‍ത്ത് വെയ്ക്കുന്നത് എന്തിനാണ്?; ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിവാദത്തില്‍ സച്ചിന്‍ ദേവ് എം.എല്‍.എ

എല്ലാം മതത്തിനോട് ചേര്‍ത്ത് വെയ്ക്കുന്നത് എന്തിനാണ്?; ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിവാദത്തില്‍ സച്ചിന്‍ ദേവ് എം.എല്‍.എ

സ്‌കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കുന്നതില്‍ മതം ചേര്‍ത്ത് വെയ്ക്കുന്നത് എന്തിനാണെന്ന് കെ.എം സച്ചിന്‍ദേവ് എം.എല്‍.എ. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കാനുള്ള ബാലുശ്ശേരി ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ തീരുമാനത്തിനെതിരെ എം.എസ്.എഫ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തിയ സാഹചര്യത്തില്‍ ദ ക്യുവിനോട് പ്രതികരിക്കുകയായിരുന്നു കെ.എം സച്ചിന്‍ ദേവ് എം.എല്‍.എ.

എല്ലാം മതത്തോടും വിശ്വാസ പ്രമാണങ്ങളോടും ചേര്‍ക്കുന്നത് എന്തിനാണ്?. അത് ശരിയല്ല. വിശ്വാസം വിശ്വാസത്തിന്റെ രീതിയില്‍ മുന്നോട്ട് പോകട്ടെ. മത വിശ്വാസികളും അല്ലാത്തവരും വിവിധ ആശയങ്ങളില്‍ വിശ്വസിക്കുന്നവരും ഇവിടെയുണ്ട്. അങ്ങനെയൊരു നാട്ടില്‍ എല്ലാ കാര്യങ്ങളും മതത്തിനോട് ചേര്‍ത്ത് വെയ്ക്കുന്നത് തെറ്റാണ്. മതപരമായ കാര്യങ്ങള്‍ വിശ്വാസികള്‍ക്കിടയില്‍ നില്‍ക്കട്ടെ. അവര്‍ അതുമായി മുന്നോട്ട് പോകട്ടെ. അതിന് അവര്‍ക്ക് സ്വാതന്ത്രമുണ്ട്.

വിദ്യാര്‍ത്ഥികളിലെ സാമ്പത്തിക അസമത്വം ഇല്ലാതാക്കാനാണ് സ്‌കൂളുകളില്‍ യൂണിഫോം നടപ്പാക്കുന്നത്. കാലാവസ്ഥയും രക്ഷിതാക്കളുടെ സാമ്പത്തികാവസ്ഥയും പരിഗണിച്ചാണ് യൂണിഫോം ഏത് രീതിയില്‍ വേണമെന്ന് നിശ്ചയിക്കുന്നത്. സമൂഹത്തിന് ബോധ്യമാകുന്ന നിലപാടുകളാണ് ഇതില്‍ സ്വീകരിക്കുന്നത്. മതം ഇതില്‍ വിഷയമാക്കേണ്ടതില്ലെന്നും കെ.എം സച്ചിന്‍ ദേവ് പ്രതികരിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in