ഗൂഢാലോചന ചായക്കടയില്‍ വെച്ച് നടത്തുമോ? പാര്‍ട്ടി കമ്മീഷന്റെ കണ്ടെത്തല്‍ തെറ്റെന്ന് എസ്. രാജേന്ദ്രന്‍

ഗൂഢാലോചന ചായക്കടയില്‍ വെച്ച് നടത്തുമോ? പാര്‍ട്ടി കമ്മീഷന്റെ കണ്ടെത്തല്‍ തെറ്റെന്ന് എസ്. രാജേന്ദ്രന്‍

പാര്‍ട്ടി അന്വേഷണത്തില്‍ വിശദീകരണം നല്‍കിയില്ല എന്നു പറയുന്നത് തെറ്റെന്ന് എസ്. രാജേന്ദ്രന്‍. ആരോപണങ്ങളില്‍ താന്‍ വിശദീകരണം നല്‍കിയിരുന്നുവെന്നും പാര്‍ട്ടി തന്നെ അപമാനിച്ച് പുറത്താക്കുകയായിരുന്നുവെന്നും എസ്. രാജേന്ദ്രന്‍ പറഞ്ഞു.

പാര്‍ട്ടി അന്വേഷണത്തില്‍ വിശദീകരണം നല്‍കിയില്ല എന്ന് പറയുന്നത് തെറ്റാണ്. ആരെങ്കിലും കഥയെഴുതുന്നതിന് അനുസരിച്ച് അഭിനയിക്കാന്‍ തനിക്ക് അറിയില്ല. തനിക്കെതിരെ ചിലര്‍ പ്രവര്‍ത്തിക്കുന്നു എന്ന് കാണിച്ച് ജില്ലാ നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. പാര്‍ട്ടി അന്വേഷണത്തില്‍ വിശദീകരണ കത്തും നല്‍കിയിരുന്നെന്ന് എസ്. രാജേന്ദ്രന്‍ പറഞ്ഞു.

തന്റെ വിശദീകരണം അംഗീകരിച്ച് നേതൃത്വത്തില്‍ നിര്‍ത്താമായിരുന്നുവെന്നും എസ്. രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. നിലവിലെ ദേവികുളം എം.എല്‍.എ എസ്.രാജയെ തോല്‍പ്പിക്കാന്‍ ചായക്കടയില്‍ വെച്ച് ഗൂഢാലോചന നടത്തിയെന്ന പാര്‍ട്ടി കമ്മീഷന്റെ കണ്ടെത്തല്‍ തെറ്റാണെന്നായിരുന്നു രാജേന്ദ്രന്റെ മറുപടി. ചായക്കടയില്‍ വെച്ച് ആരെങ്കിലും ഗൂഢാലോചന നടത്തുമോ എന്നാണ് രാജേന്ദ്രന്‍ പറഞ്ഞത്.

ദേവികുളം എം.എല്‍.എ തോല്‍പ്പിക്കാന്‍ ശ്രമിച്ചതിന് എസ്.രാജേന്ദ്രനെതിരെ നടപടി വേണമെന്ന് ഇടുക്കി ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷണ കമ്മീഷന്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ഒരു വര്‍ഷത്തേക്ക് രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് ജില്ലാ കമ്മിറ്റി, സംസ്ഥാന കമ്മിറ്റിയോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in