'ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം എന്‍ഐഎ അന്വേഷിക്കണം'; ഗവര്‍ണറെ കണ്ട് ബി.ജെ.പി നേതാക്കള്‍

'ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം എന്‍ഐഎ അന്വേഷിക്കണം'; ഗവര്‍ണറെ കണ്ട് ബി.ജെ.പി നേതാക്കള്‍

പാലാക്കാട്ടെ ആര്‍എസ്എസ് പ്രവത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകം എന്‍ഐഎ അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ആവശ്യം ഉന്നയിച്ച് ബി.ജെ.പി നേതാക്കള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചു. കേസ് എന്‍ഐഎയ്ക്ക് കൈമാറാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് കെ.സുരേന്ദ്രന്‍ ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു.

കൊലപാതകത്തിന് പിന്നില്‍ പരിശീലനം നേടിയ തീവ്രവാദികളാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും അത്തരത്തിലുള്ള നിഗമനങ്ങളാണ് ഉള്ളത്. വളരെ ആസൂത്രിതമായ കൊലപാതകമാണ് നടന്നത്. വലിയ ഗൂഢാലോചന നടന്നുവെന്നും ഗവര്‍ണറെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ സുരേന്ദ്രന്‍ ആരോപിച്ചു.

'സര്‍ക്കാര്‍ പക്ഷപാതപരമായാണ് പെരുമാറുന്നത്. 2020 മുതല്‍ എസ്.ഡി.പി.ഐ സഞ്ജിത്തിനെ വധിക്കാന്‍ ശ്രമം തുടങ്ങിയിരുന്നുവെന്നാണ് വിവരം. സര്‍ക്കാരിന്റെയും പൊലീസിന്റെയും ഭാഗത്ത് നിന്ന് ഇത് തടയാനുള്ള ഒരു ശ്രമവും ഉണ്ടായില്ല. ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റിയില്‍ എസ്.ഡി.പി.ഐ-സി.പി.എം കൂട്ടുഭരണമാണ് നടക്കുന്നത്. ഈ രാഷ്ട്രീയ ഇടപെടലാണ് കേസ് ഇഴഞ്ഞു നീങ്ങാന്‍ കാരണം', കെ.സുരേന്ദ്രന്‍ ആരോപിച്ചു.

The Cue
www.thecue.in