'ദേശവിരുദ്ധ ശക്തികളെയും, തുക്കടെ തുക്കടെ സംഘത്തെയും സഹായിക്കുന്നു'; ഇന്‍ഫോസിസിനെതിരെ ആര്‍.എസ്.എസ്

'ദേശവിരുദ്ധ ശക്തികളെയും, തുക്കടെ തുക്കടെ സംഘത്തെയും സഹായിക്കുന്നു'; ഇന്‍ഫോസിസിനെതിരെ ആര്‍.എസ്.എസ്

പ്രമുഖ ഐടി സ്ഥാപനമായെ ഇന്‍ഫോസിസിനെതിരെ വിമര്‍ശനവുമായി ആര്‍.എസ്.എസ് അനുകൂല പ്രസിദ്ധീകരണമായ പഞ്ചജന്യ. ഇന്‍ഫോസിസ് ദേശവിരുദ്ധ ശക്തികള്‍ക്ക് സഹായമൊരുക്കുയാണ്, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും പഞ്ചജന്യയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആരോപിക്കുന്നു.

ആദായനികുതി ഫയലിങിനായി ഇന്‍ഫോസിസ് വികസിപ്പിച്ച സോഫ്റ്റ്‌വെയറില്‍ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തകരാറുകള്‍ ശരിയാക്കി സോഫ്റ്റ്‌വെയര്‍ പൂര്‍ണസജ്ജമാക്കാന്‍ സെപ്റ്റംബര്‍ 15 വരെയാണ് കമ്പനിക്ക് ധനമന്ത്രാലയം സമയം നല്‍കിയിരിക്കുന്നത്. കമ്പനി സി.ഇ.ഒ സലീല്‍ പരേഖിനെ ധനമന്ത്രി നേരിട്ട് വിളിച്ചാണ് നിര്‍ദേശം നല്‍കിയത്. ഇതിന് പിന്നാലെയാണ് ആര്‍.എസ്.എസ് പ്രസിദ്ധീകരണത്തിലൂടെയുള്ള വിമര്‍ശനം.

'തുക്കടെ തുക്കടെ സംഘത്തെയും, നക്‌സലുകളെയും, ഇടതുപക്ഷത്തെയും ഇന്‍ഫോസിസ് സഹായിക്കുകയാണെന്നും 'മതിപ്പും ദോഷവും' എന്ന തലക്കെട്ടിലെഴുതിയ കവര്‍‌സ്റ്റോറിയില്‍ പറയുന്നു. കേന്ദ്രസര്‍ക്കാരുകള്‍ക്കെതിരായി വാര്‍ത്തകള്‍ നല്‍കുന്ന വെബ് പോര്‍ട്ടലുകളെ സഹായിക്കുന്നത് ഇന്‍ഫോസിസാണ്, പ്രതിപക്ഷവുമായി ചേര്‍ന്ന് സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നു, ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി അട്ടിമറിക്കുന്നു, തുടങ്ങിയ ആരോപങ്ങളും ലേഖനത്തില്‍ ഉന്നയിക്കുന്നുണ്ട്.

ഇന്‍ഫോസിസിന്റെ തലപ്പത്തിരിക്കുന്നവര്‍ മനപൂര്‍വ്വം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണ്. സോഫ്റ്റ് വെയറിന് ആവര്‍ത്തിച്ച് തകരാറുണ്ടാകുന്നത് സംശയം ജനിപ്പിക്കും. കേന്ദ്രസര്‍ക്കാരിന് പകരം വിദേശ ഇടപാടുകാരായിരുന്നുവെങ്കില്‍ ഇത്തരം മോശം സര്‍വീസ് ലഭിക്കുമായിരുന്നോയെന്നും ലേഖനത്തില്‍ ചോദിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in