രൂക്ഷമായ മാന്ദ്യകാലത്ത് മോദിയുടെ എസ്പിജി സുരക്ഷയ്ക്കായി ചെലവിടുന്നത് 592 കോടി, പ്രതിദിനം 1.62 കോടി 

രൂക്ഷമായ മാന്ദ്യകാലത്ത് മോദിയുടെ എസ്പിജി സുരക്ഷയ്ക്കായി ചെലവിടുന്നത് 592 കോടി, പ്രതിദിനം 1.62 കോടി 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എസ്പിജി സുരക്ഷയ്ക്കായി പ്രതിദിനം ചെലവാക്കുന്നത് 1.62 കോടി രൂപയെന്ന് രേഖകള്‍. പ്രതിവര്‍ഷം 592.5 കോടി രൂപ മോദിയുടെ സുരക്ഷയ്ക്കായി ചെലവാക്കുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്‌സഭയില്‍ അറിയിച്ചു. ഡിഎംകെ നേതാവ് ദയാനിധി മാരന്‍ എസ്പിജി, സിആര്‍പിഎഫ് സുരക്ഷയുള്ളവരുടെ പട്ടിക ആവശ്യപ്പെട്ട് ഉന്നയിച്ച ചോദ്യത്തിനായിരുന്നു കേന്ദ്രം മറുപടി നല്‍കിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജ്യത്ത് എസ്പിജി സുരക്ഷ ഒരാള്‍ക്ക് മാത്രമേയുള്ളൂ എന്നും പക്ഷെ പേര് വെളിപ്പെടുത്താനാകില്ലെന്നുമായിരുന്നു ആഭ്യന്തരമന്ത്രാലയം ലോക്‌സഭയില്‍ പറഞ്ഞത്. എന്നാല്‍ ഇത് മോദിയാണെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ പ്രധാനമന്ത്രിക്ക് മാത്രമാണ് രാജ്യത്ത് എസ്പിജി സുരക്ഷയുള്ളത്. സിആര്‍പിഎഫ് സുരക്ഷ ഏതൊക്കെ വിഐപികള്‍ക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്ന കാര്യവും കേന്ദ്രം വെളിപ്പെടുത്തിയില്ല. 56 പേര്‍ക്ക് സിആര്‍പിഎഫ് സുരക്ഷയുണ്ട്, എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ പേരുവിവരങ്ങള്‍ നല്‍കാനാകില്ലെന്നായിരുന്നു ആഭ്യന്തരമന്ത്രാലയം പറഞ്ഞത്.

രൂക്ഷമായ മാന്ദ്യകാലത്ത് മോദിയുടെ എസ്പിജി സുരക്ഷയ്ക്കായി ചെലവിടുന്നത് 592 കോടി, പ്രതിദിനം 1.62 കോടി 
മോദിയുടെ എസ്.പി.ജി സുരക്ഷയ്ക്ക് ബജറ്റ് വിഹിതം 600 കോടി ; ഒറ്റയടിക്ക് കൂട്ടിയത് 60 കോടി 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയ്ക്ക് ഇത്തവണ ബജറ്റില്‍ ഭീമമായ തുക നീക്കിവെച്ചിരുന്നു. കഴിഞ്ഞ തവണ അനവദിച്ചതിനേക്കാള്‍ കൂടുതല്‍ തുകയായിരുന്നു ഇത്തവണ അനുവദിച്ചത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടായ നടപടി പ്രതിപക്ഷ വിമര്‍ശനത്തിനുള്‍പ്പടെ കാരണവുമായിരുന്നു.

രൂക്ഷമായ മാന്ദ്യകാലത്ത് മോദിയുടെ എസ്പിജി സുരക്ഷയ്ക്കായി ചെലവിടുന്നത് 592 കോടി, പ്രതിദിനം 1.62 കോടി 
പത്മ പുരസ്‌കാരങ്ങള്‍: കേന്ദ്രം തള്ളിയത് എംടിയും മമ്മൂട്ടിയും മധുവുമുള്‍പ്പടെയുള്ള 56 പേരുടെ പട്ടിക 

എസ്പിജി ആക്ടില്‍ ഭേദഗതി വരുത്തുന്നത് വരെ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ക്ക് എസ്പിജി സുരക്ഷയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷമാണ് ഇത് പിന്‍വലിച്ചത്. നാലു പേരുടെ എസ്പിജി സുരക്ഷയ്ക്കായി കഴിഞ്ഞ വര്‍ഷം 340 കോടി രൂപയോളം അനുവദിച്ച സ്ഥാനത്താണ് ഇത്തവണ ഒരാളുടെ സുരക്ഷയ്ക്ക് മാത്രം 592.55 കോടി രൂപ ബജറ്റില്‍ വകയിരുത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in