മരം മുറി: വിവാദ ഉത്തരവ് ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

മരം മുറി: വിവാദ ഉത്തരവ് ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍
Published on

തിരുവനന്തപുരം: പട്ടയ ഭൂമിയില്‍ നിന്ന് മരം മുറിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇറക്കിയ വിവാദ ഉത്തരവ് വനം റവന്യൂ വകുപ്പുകള്‍ തമ്മില്‍ ചര്‍ച്ച ചെയ്തിരുന്നുവെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍.

വനം, റവന്യു വകുപ്പുകള്‍ തമ്മില്‍ ഇക്കാര്യത്തില്‍ മന്ത്രി തല ചര്‍ച്ച നടത്തിയിരുന്നെങ്കിലും വിവാദ ഉത്തരവ് ഇറക്കുന്നതിന്‍ മുമ്പ് ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും എ.കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

വിവാദ ഉത്തരവുമായി ബദ്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ വനം സെക്രട്ടറി വനംവകുപ്പിനെ അറിയിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. അതേസമയം കേരളത്തില്‍ ഈ ഉത്തരവിന്റെ മറവില്‍ വന ഭൂമിയില്‍ നിന്ന് മരം മുറിച്ചു മാറ്റിയിട്ടില്ല, റവന്യൂ ഭൂമിയില്‍ നിന്ന് മാത്രമാണ് മരം മുറിച്ചു മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് റവന്യൂവകുപ്പിന്റെ ഉത്തരവ് മറയാക്കി നിരവധി സ്ഥലങ്ങളില്‍ മരം മുറി നടന്നിട്ടുണ്ടെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

വന നിയമങ്ങളുടെ ലംഘനം, അഴിമതി, ഗൂഢാലോചന തുടങ്ങിയ വിഷയങ്ങളും അന്വേഷണത്തിന്റെ പരിധിയില്‍ വരും.

Related Stories

No stories found.
logo
The Cue
www.thecue.in